പ്രതിസന്ധിയിൽ തളരില്ല ശ്രാവൺ; സ്നേഹവാത്സല്യങ്ങളേകി അശ്വതിയുണ്ട്
text_fieldsഎടവനക്കാട്: ഉയിരേകിയ മാതാപിതാക്കളെ അകാലത്തിൽ മരണം കൂട്ടിക്കൊണ്ടുപോയപ്പോൾ ഭിന്നശേഷിക്കാരനായ ശ്രാവണിെൻറ അനാഥമായ ജീവിതവീഥി ഇരുൾ മൂടുമെന്ന നിലയിലായി. ആ പ്രതിസന്ധിയിൽ വെളിച്ചത്തിെൻറ രണ്ടു കരങ്ങൾ അവെൻറ നേർക്ക് നീണ്ടു, അശ്വതിയെന്ന യുവതിയുടെ രൂപത്തിൽ. ശ്രാവണിനെ അശ്വതി സ്വന്തം വീട്ടിൽ കൂടൊരുക്കി ഹൃദയത്തോട് ചേർത്തുനിർത്തി. തെൻറ മകൻ അദ്വിക്കിന് ജ്യേഷ്ഠ സഹോദരനെ പോലെയാണ് ശ്രാവൺ എന്ന് അശ്വതി പറയുന്നു.
പെയിൻറിങ് തൊഴിലാളിയായ ഭർത്താവ് സജിൽകുമാറിെൻറ ചെറിയ വരുമാനത്തിൽ ജീവിക്കുന്ന ഈ കുടുംബാംഗങ്ങളുടെ ഹൃദയ വിശാലത എത്ര വലുതാണെന്നതിെൻറ സാക്ഷ്യപത്രം കൂടിയായി സമാനതകളില്ലാത്ത ഈ സൽപ്രവൃത്തി.
അശ്വതിയുടെ മാതാപിതാക്കളും ഇവരോടൊപ്പമുണ്ട്. ഓൺലൈൻ പഠനത്തിലടക്കം അശ്വതിയാണ് ഇപ്പോൾ ശ്രാവണിെൻറ വഴികാട്ടി. ലോക ഭിന്നശേഷിദിനമായ വ്യാഴാഴ്ച അശ്വതിയെ വൈപ്പിൻ ബി.ആർ.സി ആദരിക്കുന്നുണ്ട്.
അശ്വതിയുടെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ വൈപ്പിൻ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ബിന്ദുഗോപി അശ്വതിക്ക് ബി.ആർ.സിയുടെ സ്നേഹോപഹാരം കൈമാറും. ഉപജില്ലയിലെ ഈ വർഷത്തെ ഭിന്നശേഷി ദിന പരിപാടികൾ ശ്രാവണാണ് ഉദ്ഘാടനം ചെയ്യുന്നത്. ശരീരത്തിലെ അസ്ഥികൾ പൊടിയുന്ന രോഗമാണ് എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ശ്രാവണിെൻറ ചലനപരിമിതിക്ക് കാരണം. ഭാവിയിൽ ഡിസൈനറാകണമെന്നാണ് നല്ലൊരു ചിത്രകാരൻ കൂടിയായ ശ്രാവണിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.