എറണാകുളം ജില്ലയിൽ ഹൈടെക്കായത് 1339 സർക്കാർ - എയ്ഡഡ് സ്കൂളുകൾ
text_fields
കൊച്ചി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്‍ ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പിലാക്കുന്ന ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് പദ്ധതി പൂര്‍ത്തീകരണത്തിന്റേയും, പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറിയതിന്റെയും പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിച്ചു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ബ്ലോക്ക്, മുൻസിപ്പാലിറ്റി, പഞ്ചായത്ത്, സ്കൂൾ തലങ്ങളിലും പ്രഖ്യാപന ചടങ്ങുകൾ നടന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ ജില്ലയിലെ എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുത്തു.
എം എൽ എ മാരായ ടി. ജെ. വിനോദ് , എം സ്വരാജ്, വി. ഡി. സതീശൻ, റോജി എം ജോൺ , വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പള്ളി, അനൂപ് ജേക്കബ്, ആന്റണി ജോൺ, പി. ടി. തോമസ്, ജോൺ ഫെർണാണ്ടസ്, എറണാകുളം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഡോളി കുര്യാക്കോസ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
ജി. എച്ച്. എസ്.എസ് എറണാകുളം, ജി.എച്ച്.എസ്.എസ് തൃപ്പൂണിത്തുറ, ജി.എച്ച്. എസ്.എസ് എളങ്കുന്നപ്പുഴ, ജി.ബി.എച്ച്.എസ്.എസ് പറവൂർ, ജി.എച്ച്.എസ്.എസ് നായത്തോട്, സെൻറ് പീറ്റേഴ്സ് എച്ച്. എസ്. എസ് കോലഞ്ചേരി , ജി.ബി.എച്ച്. എസ്. എസ് പെരുമ്പാവൂർ , ജി. എച്ച്. എസ്. എസ് മുളന്തുരുത്തി, സെൻ്റ് ജോർജ് എച്ച്. എസ്. എസ് കോതമംഗലം, ജി.എച്ച്.എസ്. എസ് ഇടപ്പള്ളി, ജി. എച്ച്. എസ്. എസ് ഇടക്കൊച്ചി, ജി. എച്ച്. എസ്. എസ് ആറൂർ, സെൻറ് അഗസ്റ്റിൻസ് എച്ച്. എസ്. എസ് മുവാറ്റുപുഴ എന്നീ സ്കൂളുകളിലാണ് ജില്ലയിൽ പ്രഖ്യാപന ചടങ്ങുകൾ നടന്നത്.
ജില്ലയിലെ 1339 സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളിൽ പദ്ധതി പൂർത്തിയായി.സര്‍ക്കാര്‍-എയിഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകളുള്ള 863ഉം എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 476ഉം ഉള്‍പ്പെടെ മൊത്തം 1339 സ്കൂളുകളിലാണ് ഹൈടെക് വിന്യാസം പൂര്‍ത്തിയായത്. ഇതിന്റെ ഭാഗമായി 8811 ലാപ്‍ടോപ്പ്, 5412 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 7363 യു.എസ്.ബി. സ്പീക്കര്‍, 3482 മൗണ്ടിംഗ് അക്സസറീസ്, 1916സ്ക്രീന്‍, 431 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 407 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 476 എച്ച്.ഡി വെബ്ക്യാം, 443 43" ടെലിവിഷന്‍ എന്നിവ ജില്ലയില്‍ വിന്യസിച്ചു. 1041 സ്കൂളുകളില്‍ ഹൈസ്‍പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. ജില്ലയില്‍ 192 ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ് യൂണിറ്റുകളിലായി 10335അംഗങ്ങളുണ്ട്. 14206അധ്യാപകര്‍ ജില്ലയില്‍ പ്രത്യേക ഐടി പരിശീലനം നേടി.
ഹൈടെക് പദ്ധതികളില്‍ കൈറ്റ് ഏറ്റവും കൂടുതല്‍ ഐടി ഉപകരണങ്ങള്‍ ജില്ലയില്‍ വിന്യസിച്ചത് എന്‍.എന്‍.ഡി.പി.എച്ച്.എസ്.എസ് ഉദയംപേരൂര്‍ (268)ആണ്. കെ.പി.എം. വി.എച്ച്.എസ്.എസ് പൂത്തോട്ടയും (239) എസ്.എന്‍.എച്ച്.എസ്.എസ് ഒക്കലും (238) ആണ് തൊട്ടടുത്ത്.
പദ്ധതിക്കായി ജില്ലയില്‍ കിഫ്ബിയില്‍ നിന്നും 46.5 കോടിയും പ്രാദേശിക തലത്തില്‍ 13.43 കോടിയും ഉള്‍പ്പെടെ 59.93 കോടി രൂപ ചെലവായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.