കൊച്ചി വിമാനത്താവളത്തിൽ 4.5 കിലോ സ്വർണം പിടികൂടി
text_fieldsനെടുമ്പാശ്ശേരി: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4.5 കിലോ സ്വർണം ഡി.ആർ.ഐ പിടികൂടി. 2.4 കോടി രൂപ വില വരുന്ന സ്വർണം അഞ്ചുപേർ ചേർന്നാണ് കടത്താൻ ശ്രമിച്ചത്.
ജിദ്ദയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ മലപ്പുറം കാളികാവ് സ്വദേശി മുനീർ അഹമ്മദ് ഒരു കിലോ സ്വർണം മിക്സിയുടെ മോട്ടോറിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയത്. ഇതിന് 53 ലക്ഷം രൂപ വിലയുണ്ട്.
4300 ഗ്രാം സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച കേസിൽ നാല് യാത്രക്കാരാണ് പിടിയിലായത്. ജിദ്ദയിൽനിന്ന് എത്തിയ ഷുഹൈബ്, അനസ്, സൈനുൽ ആബിദ് എന്നിവരും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ ഷഫീക്കുമാണ് സ്വർണമിശ്രിതം കടത്താൻ ശ്രമിച്ചത്. വേർതിരിച്ചെടുത്ത സ്വർണം 3500 ഗ്രാമുണ്ടായിരുന്നു. 1.85 കോടി രൂപയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.