Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസി.പി.എം നേതാവിനുനേരെ...

സി.പി.എം നേതാവിനുനേരെ വധശ്രമം; ഒരാൾ കസ്​റ്റഡിയിൽ

text_fields
bookmark_border
സി.പി.എം നേതാവിനുനേരെ വധശ്രമം; ഒരാൾ കസ്​റ്റഡിയിൽ
cancel

കൊ​ച്ചി: സി.​പി.​എം വൈ​റ്റി​ല ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും വെ​ണ്ണ​ല സ​ഹ​ക​ര​ണ ബാ​ങ്ക്‌ പ്ര​സി​ഡ​ൻ​റു​മാ​യ‌ അ​ഡ്വ. എ.​എ​ൻ സ​ന്തോ​ഷി​നെ​തി​രാ​യ വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​രാ​ൾ ക​സ്‌​റ്റ​ഡി​യി​ൽ.

പി​ടി​ച്ചു​പ​റി കേ​സി​ൽ അ​റ​സ്‌​റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ആ​ളാ​ണ്‌ പാ​ലാ​രി​വ​ട്ടം പൊ​ലീ​സി​െൻറ ക​സ്‌​റ്റ​ഡി​യി​ലാ​യ​ത്‌. ഇ​യാ​ളെ ചോ​ദ്യം ചെ​യ്‌​തു വ​രി​ക​യാ​ണ്‌. കൂ​ട്ടു പ്ര​തി​ക​ളാ​യ​വ​ർ​ക്കു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്‌. ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​വു​മെ​ന്നാ​ണ്‌ സൂ​ച​ന.

പ്ര​തി​ക​ളെ​ന്ന്‌ സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രു​ടെ ഫോ​ൺ വി​വ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ​രി​വ​ട്ടം പൊ​ലീ​സ്‌ പ​രി​ശോ​ധി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്‌​ച പു​ല​ർ​ച്ച 5.40ന്‌ ​പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ പാ​ടി​വ​ട്ടം അ​ർ​ക്ക​ക്ക​ട​വ്‌ റോ​ഡി​ൽ കൂ​ഞ്ഞാ​ട്ടു​ഭാ​ഗ​ത്തു​െ​വ​ച്ചാ​ണ്​ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്‌.

മൂ​ന്നം​ഗ​സം​ഘം എ​ത്തി​യ ബൈ​ക്ക്‌ 16ന്‌ ​പ​ന​ങ്ങാ​ട്‌ തെ​ക്കു​ഭാ​ഗ​ത്തു​നി​ന്ന്‌ മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന്‌ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്‌ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

ഈ ​വാ​ഹ​നം മോ​ഷ്​​ടി​ക്കാ​ൻ എ​ത്തി​യ​ത്‌ 15ന്‌ ​ക​തൃ​ക്ക​ട​വി​ൽ​നി​ന്ന്‌ ത​ട്ടി​യെ​ടു​ത്ത മ​റ്റൊ​രു ബൈ​ക്കി​ലാ​യി​രു​ന്നു. ഈ ​ബൈ​ക്ക്‌ പി​ന്നീ​ട്‌ വൈ​റ്റി​ല ഭാ​ഗ​ത്ത്‌ ഉ​പേ​ക്ഷി​ച്ച​താ​യി ക​ണ്ടെ​ത്തി‌. ബൈ​ക്കി​ൽ എ​ത്തി​യ സം​ഘം സ​ന്തോ​ഷി​നെ ക​ത്തി​കൊ​ണ്ട്‌ കു​ത്താ​ൻ പാ​ഞ്ഞ​ടു​ത്ത​പ്പോ​ഴേ​ക്കും അ​തു​വ​ഴി​വ​ന്ന ടി​പ്പ​റി​ൽ ക​യ​റി അ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssassinationCPM LeaderPolice caseAN Snthosh
Next Story