കൊതുകുനിവാരണം: ഫോഗിങ് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുെന്നന്ന് ആരോഗ്യവിഭാഗം
text_fieldsകൊച്ചി: കൊതുകുനിവാരണത്തിന് ഉപയോഗിച്ചുവരുന്ന ഫോഗിങ് കോവിഡുകാലത്ത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുെന്നന്ന് കോർപറേഷൻ ആരോഗ്യവിഭാഗം. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ഫോഗിങ് നടത്താവൂ എന്നാണ് ആരോഗ്യവിഭാഗം അറിയിച്ചതെന്നും മേയര്‍ എം. അനിൽകുമാർ കൗൺസിൽ യോഗത്തിൽ പറഞ്ഞു. കൊതുകുനിവാരണത്തിന് ജനകീയ പങ്കാളിത്തത്തോടെ സ്പെഷല്‍ ഡ്രൈവ് നടത്താണ് തീരുമാനം. അതത് ഡിവിഷന് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരിക്കും സ്പെഷല്ഡ്രൈവ്.
ഓരോ ഡിവിഷനിെലയും ചെറുകാനകള്‍ വൃത്തിയാക്കുന്നതിന് ഒരുലക്ഷം രൂപവിതം അനുവദിക്കുമെന്നും മേയര്‍ കൗണ്‍സിലിനെ അറിയിച്ചു. ഇതില്‍ 25,000 രൂപ ഉടന്‍ അനുവദിക്കും. കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് വാര്‍ഡ് കമ്മിറ്റികള്‍ അടിയന്തരമായി ചേരണം. നാല് ദിവസത്തിനകം വാര്‍ഡ് കമ്മിറ്റി പട്ടിക പൂര്‍ത്തിയാക്കണം. ഒപ്പം നഗരത്തിലെ വെള്ളക്കെട്ട്, മാലിന്യപ്രശ്നം എന്നിവ പരിഹരിക്കുന്നതിന് പ്രത്യേക കൗണ്‍സിലുകള്‍ വിളിക്കും.
സിറ്റി ഗ്യാസ് ലൈന്‍ പദ്ധതിയില്‍ മേയര്‍ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഗ്യാസ് ലൈന്‍ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ കൗണ്‍സില്‍ ആൻറണി കുരീത്തറ പറഞ്ഞു. കുറഞ്ഞ നിരക്കില്‍ ഗ്യാസ് ലഭ്യമാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും അതിന് തങ്ങള്‍ എതിരല്ലെന്നും കൗണ്‍സിലര്‍ വി.കെ മിനിമോള്‍ പറഞ്ഞു. എന്നാല്‍, ഇതിന് റോഡ് കുഴിക്കുമ്പോള്‍ അത് കൃത്യമായി പുനര്നിര്മിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു.
ഗ്യസ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറും മറ്റുകാര്യങ്ങളും കൗൺസിലില്‍ ചര്‍ച്ചക്ക് വെക്കുമെന്ന് മേയര്‍ പറഞ്ഞു. കുഴികള്‍ നികത്തി റോഡ് പൂര്‍വസ്ഥിതിയിലാക്കുമെന്ന് ഉറപ്പുവരുത്തും. പദ്ധതിയുടെ അദ്യഘട്ടം സഹോദരന് അയ്യപ്പന് റോഡില്‍ നടപ്പാക്കുമെന്നും മേയര്‍ പറഞ്ഞു.
സോണല്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മാനദണ്ഡങ്ങല്‍ പാലിച്ചാണ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടത്തിയതെന്ന് മേയര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിവേചനമുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും മേയര്‍ പറഞ്ഞു. കോര്‍പറേഷനിലെ റവന്യൂവരുമാനം വര്‍ധിക്കുന്നില്ലെന്നും വര്‍ധിപ്പിക്കാനായി ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തണമെന്നും മേയര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.