കളമശ്ശേരി: ചികിത്സ പിഴവ് അന്വേഷിക്കാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലെ ചികിത്സ വീഴ്ച ആരോപണം സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷൽ ഓഫിസർ ഡോ. ഹരികുമാരൻ നായർക്കാണ് ചുമതല. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് അന്വേഷണ പ്രഖ്യാപനം.
അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവ്. നഴ്സിങ് ഓഫിസർ ജലജ ദേവി, ഡോ. നജ്മ എന്നിവരുടെ ആരോപണങ്ങൾ അന്വേഷിക്കും. കോവിഡ് ഇതര ചികിത്സ, സേവന മികവ് എന്നിവ സംബന്ധിച്ചും അന്വേഷിക്കാൻ നിർദേശമുണ്ട്.
ഗവ. മെഡിക്കൽ കോളജിൽ കോവിഡ് ബാധിതനായ ഫോർട്ട് കൊച്ചി സ്വദേശി ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ നഴ്സിങ് ഓഫിസറുടെ വെളിപ്പെടുത്തൽ ശരിവെച്ച് വനിത ഡോക്ടർ രംഗത്തെത്തിയിരുന്നു. മരിക്കുന്ന സമയത്ത് രോഗിയുടെ മുഖത്ത് മാസ്ക് ഉണ്ടായിരുന്നെങ്കിലും വെൻറിലേറ്റർ ഘടിപ്പിച്ചിരുന്നില്ലെന്നായിരുന്നു മെഡിക്കൽ േകാളജിലെ ജൂനിയർ ഡോക്ടർ വെളിപ്പെടുത്തിയത്.
ജൂനിയർ ഡോക്ടറുടെ വാദങ്ങളെ തള്ളിയാണ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.