കടമ്പകൾ കടന്ന് സിംബ എത്തി, ഉറ്റവരുടെ കരവലയത്തിലേക്ക്
text_fieldsെകാച്ചി: ജനിച്ചത് ഹംഗറിയിൽ, വളർന്നത് ബഹ്റൈനിലും. കോവിഡ് ലോകത്തെയാകെ മാറ്റിമറിച്ചപ്പോൾ സിംബയെന്ന നായ്ക്കുട്ടി വിട്ടുപിരിഞ്ഞ ഉറ്റവരെത്തേടി കടമ്പകൾ ഏറെ കടന്ന് കൊച്ചിയിലെത്തി.
രണ്ടുലക്ഷം വില വരുന്ന അപൂർവയിനം ഡോൾഡൻ റിട്രീവർ ബ്രീഡായ സിംബ ചില്ലറക്കാരനല്ല, ഷൂട്ടിങ് തിരക്കേറിയ താരം കൂടിയാണ്.
ബഹ്റൈനിൽ സോഫ്റ്റ്വെയർ എൻജിനീയറായ ഇടപ്പള്ളി തൃക്കണ്ണാപുരം ക്ഷേത്രത്തിനു സമീപം സഞ്ജീവനിയിൽ രാജേഷ് ആനന്ദിെൻറയും കുടുംബത്തിെൻറയും അരുമയാണ് നായ്ക്കുട്ടി. 'കേരളത്തിലെ വിമാനത്താവളങ്ങളിൽ മൃഗങ്ങൾക്ക് ക്വാറൻറീൻ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ ഗൾഫിൽനിന്നടക്കം തിരിച്ചുവരുന്നവർ അരുമമൃഗങ്ങളെ ഉപേക്ഷിക്കുകയാണ്. പല കുടുംബങ്ങളും അത്രയേറെ ലാളിച്ചുവളർത്തുന്ന ഇവയെ കേരളത്തിൽ എത്തിക്കണമെങ്കിൽ ഒന്നിന് രണ്ടുലക്ഷത്തോളം രൂപ ചെലവാക്കണം' -രാജേഷ് പറയുന്നു.
ബംഗളൂരുവിലോ ചെന്നൈയിലോ ഇറക്കുന്ന ഇവയെ അവിടെ ക്വാറൻറീൻ കേന്ദ്രങ്ങളിൽ ഹാജരാക്കി സർട്ടിഫൈ ചെയ്ത ശേഷമേ കേരളത്തിലേക്ക് കൊണ്ടുവരാനാകൂ.
സംസ്ഥാനത്ത് ക്വാറൻറീൻ സെൻറർ വന്നാൽ അയൽസംസ്ഥാനങ്ങൾ വഴി കൊണ്ടുവരുന്ന ചെലവിെൻറ നാലിലൊന്ന് കുറക്കാം. വിമാനത്താവളങ്ങളിൽ വെറ്ററിനറി ഡോക്ടർ ഉൾപ്പെടുന്ന സർട്ടിഫിക്കേഷൻ സെൻറർ തുടങ്ങിയാൽ ഇവയെ കൊണ്ടുവരുന്നതും വീടുകളിൽ എത്തിക്കുന്നതും തൊഴിൽസാധ്യതക്കും തുടക്കം കുറിക്കും.
ബംഗളൂരു വിമാനത്താവളത്തിൽ ഇറക്കിയ സിംബയെ അവിടുത്തെ പെറ്റ് ട്രാൻസ്പോർട്ടിങ് ഏജൻറ് ടീന ഫെർണാണ്ടസ് പ്രത്യേകം രൂപമാറ്റം വരുത്തിയ കാറിലാണ് കൊച്ചിയിൽ എത്തിച്ചത്. ക്ലിയറിങ് ഏജൻറിെൻറ ചാർജ് തന്നെ 50,000 രൂപയായി. ചൊവ്വാഴ്ച പുലർച്ച സിംബ വീട്ടിൽ എത്തി. രാജേഷിനും ഭാര്യ ജയന്തിക്കും അത്രയേറെ പ്രിയങ്കരനാണ് സിംബ. മക്കളായ എം.ബി.ബി.എസ് രണ്ടാംവർഷ വിദ്യാർഥിനി മീനാക്ഷിക്കും സ്കൂൾ വിദ്യാർഥി രാഘവിനും കളിക്കൂട്ടുകാരൻ.
''ഹംഗറിയിൽനിന്ന് ആറുവർഷം മുേമ്പ ഇറക്കുമതി ചെയ്തതാണ് സിംബയെ. കുടുംബവുമായി ഇണങ്ങുന്ന, തീരെ വന്യതയില്ലാത്ത ലാബ്രഡോർ നായാണ് ഡോൾഡൻ റിട്രീവർ. ഹംഗറിയിൽനിന്ന് ഈയിനത്തിലെ രണ്ടെണ്ണത്തെയാണ് കൊണ്ടുവന്നത്. അതിൽ ഒന്ന് ബഹ്റൈനിലെ രാജകുടുംബം വാങ്ങിയെന്നും രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.