നഗ്നപാദയായി ലക്ഷം കിലോമീറ്റർ നടന്ന ജൈന സന്യാസിനി കൊച്ചിയിൽ
text_fieldsമട്ടാഞ്ചേരി: ജൈന സന്യാസിനി അമി രസ ശ്രീജിയുടെ 50ാം ചാതുർ മാസ വ്രതാനുഷ്ഠാനം മിനി ഇന്ത്യ എന്നറിയപ്പെടുന്ന മട്ടാഞ്ചേരിയിൽ. കൊച്ചി ശ്വേത്വംബർ മൂർത്തി പൂജക് ജൈൻ സംഘ് ക്ഷേത്രത്തിൽ ശിഷ്യ അമി വർഷ ശ്രീജിയുമൊത്താണ് വ്രതാനുഷ്ഠാനം.
സപ്തതിയുടെ നിറവിൽ സന്യാസജീവിതത്തിെൻറ അരനൂറ്റാണ്ട് പിന്നിട്ട അമി രസ ശ്രീജി ധാർമിക പ്രചാരണത്തിെൻറ ഭാരത പര്യടന ചടങ്ങിെൻറ ഭാഗമായി നഗ്നപാദയായി ഒരു ലക്ഷം കിലോമീറ്റർ പിന്നിട്ടാണ് കൊച്ചിയിൽ എത്തിയത്.
മഹാരാഷ്ട്രയിലെ ധാർവയിൽ വ്യവസായ കുടുംബാംഗമാണ്. അച്ഛൻ ബൽവന്ത് രാജ് കോത്താരി, അമ്മ തുളസി ഭായ്, നാല് സഹോദരങ്ങൾ എന്നിവരടക്കം 20 പേരാണ് ഇവരുടെ കുടുംബത്തിൽനിന്ന് ജൈന സന്യാസ ദീക്ഷ സ്വീകരിച്ച് ധർമ പ്രചാരണത്തിലുള്ളത്.
ഗുരു പൂർണിമ മുതൽ ദീപാവലിവരെയുള്ള നാലു മാസം മതഗ്രന്ഥമായ കൽപസൂത്ര, പുരാണ ഗ്രന്ഥങ്ങൾ എന്നിവയുടെ പാരായണം, ധ്യാനം, പൂജാദികൾ, പ്രാർഥന തുടങ്ങിയവയാണ് ചതുർമാസ ചടങ്ങുകൾ. സൂര്യാസ്തമയത്തിനുശേഷം ജലപാനം പോലുമില്ലാതെ ഭിക്ഷാടനത്തിലൂടെ ലഭിക്കുന്നത് ഭക്ഷിച്ചുള്ള ജീവിതചര്യയാണ് ഇവരുടേത്. 117 വർഷം പിന്നിട്ട കൊച്ചിയിലെ ശ്വേതംബർ ക്ഷേത്രം ജൈനരുടെ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.