റോഡിൽ കിടന്ന് അയ്യമ്പുഴക്കാർ പുതുവർഷത്തെ വരവേറ്റു
text_fieldsകാലടി: വർഷാവസാന ദിവസം തെരുവിൽ കിടന്നുറങ്ങി ഗിഫ്റ്റ് സിറ്റി പദ്ധതിക്കെതിരെ പ്രതിഷേധ സമരവുമായി പദ്ധതി പ്രദേശത്തെ യുവജനങ്ങൾ.
കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴിയുടെ വിപുലീകരണത്തിെൻറ ഭാഗമായി അയ്യമ്പുഴയിലെ 220 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിലൂടെ ഭവനരഹിതരാക്കപ്പെടുന്ന നിരവധി യുവജനങ്ങളാണ് റോഡിൽ അന്തിയുറങ്ങി പുതുവർഷത്തെ വരവേറ്റത്.
യുവജന മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ ഗതാഗതതടസ്സം ഉണ്ടാകാതെയാണ് പ്രതിഷേധിച്ചത്. കൊല്ലകൊട്-മുണ്ടോപ്പുറം ഇടറോഡിൽ 500 മീ. ദൂരത്തിൽ രണ്ട് മണിക്കൂറിലധികം നിലത്ത് നിരന്നുകിടന്ന യുവജനങ്ങൾ ഉറങ്ങിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. തുടർന്ന് പദ്ധതിയോടുള്ള വിയോജിപ്പ് അറിയിച്ച് ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ പ്രതീകാത്മക കോലം കത്തിച്ചു. സർക്കാർ ഉത്തരവ് പാലിച്ച് രാത്രി പത്തിനുമുമ്പ് സമരം അവസാനിപ്പിച്ചു.
തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന ജനവിഭാഗത്തിെൻറ മുന്നോട്ടുള്ള ജീവിതത്തിെൻറ ആകുലതകളാണ് പ്രകടമാക്കിയതെന്ന് സമര സമിതി കൺവീനർ ബിജോയി ചെറിയാൻ പറഞ്ഞു.
ജനകീയ മുന്നേറ്റ സമര സമിതി അമലാപുരം ഏരിയ കൺവീനർ ജോസ് ചുള്ളിക്കാരൻ, ഗ്രാമപഞ്ചായത്ത് അംഗം ജയ ഫ്രാൻസിസ്, യുവജനമുന്നേറ്റ സമിതി പ്രതിനിധികളായ സണ്ണി മുണ്ടനാമണ്ണിൽ, എബിൻ പോൾ, ജോയൽ ജോയി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.