സംസ്കൃത സർവകലാശാലയിൽ വിരുന്നുകാരായി ദേശാടന പക്ഷികൾ
text_fieldsകാലടി: സംസ്കൃത സർവകലാശാലയിൽ ദേശാടനപക്ഷികൾ കൂട്ടത്തോടെ പറെന്നത്തുന്നു. ദേശാടനത്തിൽ റെക്കോഡ് ഭേദിച്ച കുക്കു കുയിൽ ഉൾപ്പെടെ വിവിധ പേരുകളുള്ള പക്ഷികളാണ് മൈലുകൾ താണ്ടി കാമ്പസിൽ എത്തിയത്. കുക്കു കുയിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുമെന്നാണ് പക്ഷി നീരിക്ഷകർ പറയുന്നത്.
ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പക്ഷി ഈ പ്രദേശത്ത് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ എല്ലാവർക്കും കൗതുക കാഴ്ചയായി മാറി.
മംഗോളിയ, ഹിമാലയൻ പ്രദേശങ്ങളിലാണ് ഈ പക്ഷിയെ സാധാരണയായി കണ്ടുവരുന്നത്. പുഴുക്കളാണ് ഇവയുടെ ആഹാരം. കാമ്പസിലെ വാകമരങ്ങളിലും മഹാഗണിയിലും അങ്ങോട്ടുമിങ്ങോട്ടും പക്ഷി പറന്നുനടക്കുന്നത് മനോഹര കാഴ്ചയാണ്.
കാമ്പസിനകത്ത് മരങ്ങൾ തിങ്ങിനിൽക്കുന്നതും മറ്റ് ശല്യങ്ങൾ ഇല്ലാത്തതുമാണ് പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.