ആരോഗ്യപ്രവർത്തകർക്ക് ആദരമറിയിച്ച് നവവധൂവരന്മാർ
text_fieldsകാലടി: ആരോഗ്യപ്രവർത്തകർക്ക് ആദരമറിയിച്ച് നവവധുവരന്മാർ ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീനും മാസ്കും കൈമാറി. മാണിക്യമംഗലം സ്വദേശിയും ഡി.സി.സി അംഗവുമായ എം.ആർ. സുദർശനെൻറ മകനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വൈശാഖ് എസ്. ദർശനും വധു രാഖിയുമാണ് കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി മെഷീനും മാസ്കും മെഡിക്കൽ ഓഫിസർ ഡോ. വി.വി. പുഷ്പക്ക് കൈമാറിയത്.
ഹെൽത്ത് സൂപ്പർ വൈസർ സുരേഷ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. ഗിരീഷ് കുമാർ, ആശപ്രവർത്തകരായ സിനി ബാബു, മിനി സുരേഷ്, യൂത്ത് കോൺഗ്രസ്് നേതാക്കളായ അനു ലോനച്ചൻ, ജിനേഷ് വർഗീസ്, അലക്സ് ആൻറു, ആൽവിൻ വിൽസൺ, അമൽ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.