അനധികൃത അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധ പരമ്പര; സംസ്കൃത സർവകലാശാലയുടെ മതിൽ ചാടിക്കടന്ന് എം.എൽ.എ
text_fieldsകാലടി (എറണാകുളം): ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ചട്ടങ്ങൾ ലംഘിച്ച് അധ്യാപക നിയമനങ്ങൾ നടത്തിയെന്ന് ആരോപിച്ച് യുവജന സംഘടനകളുടെ പ്രതിഷേധ പരമ്പര. കെ.എസ്.യു പ്രവർത്തകരാണ് സർവകലാശാലയിലേക്ക് ആദ്യം മാർച്ച് നടത്തിയത്. പ്രധാന കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞതിനെത്തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ സിൻഡിക്കേറ്റ് അംഗവുമായ ലിേൻറാ പി. ആൻറു മാർച്ച് ഉദ്ഘാടനം ചെയ്തു. ഇവർ പിരിഞ്ഞതോടെ ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇവരെ പൊലീസ് തടഞ്ഞതോടെ ചെറിയതോതിൽ ഉന്തും തള്ളുമുണ്ടായി.
യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അജേഷ് പാറയ്ക്ക അധ്യക്ഷത വഹിച്ചു. യുവമോർച്ച സമരത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത് പൊലീസിന് തലവേദനയായി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മറ്റൊരു ഭാഗത്ത് തടഞ്ഞുനിർത്തിയെങ്കിലും പൊലീസിനെ തള്ളിനീക്കി പ്രവർത്തകർ മതിൽ ചാടിക്കടന്ന് അകത്ത് പ്രവേശിച്ചു. കോടനാട് സി.ഐ സജി മാർക്കോസിെൻറ നേതൃത്വത്തിൽ ബലപ്രയോഗത്തിൽ കീഴ്പ്പെടുത്തിയതോടെ പ്രവർത്തകർ നിലത്തുകിടന്ന് മുദ്രാവാക്യം വിളിച്ചു.
ഇരുഗേറ്റും പൊലീസ് പൂട്ടിയതിനെത്തുടർന്ന് മതിൽ ചാടിക്കടന്ന് വന്നാണ് റോജി എം. ജോൺ എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തത്. സി.പി.എം അനുഭാവികളെ തിരുകിക്കയറ്റാനുള്ള അജണ്ടയുടെ ഭാഗമാണ് അനധികൃത നിയമനങ്ങളെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് നിതിൻ മംഗലി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.