യുവാവ് ചികിത്സ സഹായം തേടുന്നു
text_fieldsകാലടി: 15 വർഷമായി വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന യുവാവ് ചികിത്സക്ക് സഹായം തേടുന്നു. കാഞ്ഞൂർ തുറവുംകര പള്ളിക്കപ്പാറ വീട്ടിൽ െസയ്ഫുദ്ദീനാണ് (43) സുമനസ്സുകളുടെ കരുണ തേടുന്നത്. സോഡിയം കുറയുന്നതുമൂലം സന്ധികളിൽ വേദനയും നീർക്കെട്ടുമുണ്ടാകുന്ന രോഗത്തിന് മരുന്നു കഴിക്കുന്നതിനിടെ വൃക്കകൾ തകരാറിലായതോടെ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്.
കൂടാതെ ഹൃദയം തുറന്നുള്ള ഓപറേഷനും വിധേയനായി. നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കുടുംബം ലക്ഷങ്ങളാണ് മരുന്നിനും ചികിത്സക്കുമായി ഇതുവരെ െചലവിട്ടത്. ഭാര്യയും മൂന്നു മക്കളുമാണ് ഇദ്ദേഹത്തിനുള്ളത്. പ്രതിമാസ ചികിത്സക്ക് 30,000 രൂപയും, വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് 35 ലക്ഷം രൂപയുമാണ് വേണ്ടത്. ചികിത്സ സഹായനിധി സമാഹരിക്കാൻ വാർഡ് മെംബർ ഹണി ഡേവിസ് രക്ഷാധികാരിയും പി.എ. ബഷീർ ചെയർമാനും പി.എസ്. കൊച്ചുണ്ണി കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ഫെഡറൽ ബാങ്കിെൻറ കാഞ്ഞൂർ ശാഖയിൽ ജോയൻറ് അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10500100231452. ഐ.എഫ്.എസ്.സി FDRL 0001050. ഫോൺ: 9061881613.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.