ഡി.സി.സി ജനറൽ സെക്രട്ടറി സ്ഥാനാർഥികളെ തോൽപിക്കാൻ ശ്രമിച്ചെന്ന് പരാതി
text_fieldsകളമശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിച്ച് പല വാർഡുകളിലും തോൽപിക്കാൻ ഡി.സി.സി നേതാവ് ശ്രമിച്ചതായി ആരോപിച്ച് കെ.പി.സി.സി, ഡി.സി.സി നേതൃത്വത്തിന് പരാതി.ഏലൂർ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുകയും തോറ്റവരുമായ കോൺഗ്രസ് പ്രവർത്തകരാണ് ഡി.സി.സി ജനറൽ സെക്രട്ടറികൂടിയായ നേതാവിനെതിരെ പരാതി നൽകിയിരിക്കുന്നത്.
ഏലൂർ നഗരസഭയിലെ 15 കുറ്റിക്കാട്ടുകര സൗത്ത്, 19 മഞ്ഞുമ്മൽ ഈസ്റ്റ്, 24 വെസ്റ്റ്, 25 മഞ്ഞുമ്മൽ, 26 ദേവസ്വംപാടം തുടങ്ങി വാർഡുകളിലാണ് വോട്ടർമാരെ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ടുചെയ്യരുെതന്ന് ആവശ്യപ്പെട്ടെന്നാണ് പരാതി.
ഒരു വനിത സ്ഥാനാർഥിക്ക് കോവിഡാണെന്ന് ആരോപണമുയർത്തി സ്ക്വാഡുകൾ തടസ്സപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.മുൻ ചെയർമാൻ ജോസഫ് ആൻറണി, മുൻ വൈസ് ചെയർപേഴ്സൻ ഷൈജ ബെന്നി, മുൻ കൗൺസിലർ ജോയ് കോയിക്കര തുടങ്ങിയവരാണ് പരാതി കൊടുത്തവരിൽ പ്രമുഖർ. പരാജയത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകയോഗത്തിൽ ഡി.സി.സി നേതാവിനെ ഏലൂരിലെ ഒരുപരിപാടിയിലും സഹകരിപ്പിക്കേണ്ടതിെല്ലന്ന് തീരുമാനിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.