Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightപിറന്നാൾദിനത്തിൽ...

പിറന്നാൾദിനത്തിൽ മകൾക്ക് വൃക്ക നൽകാൻ പിതാവ്

text_fields
bookmark_border
പിറന്നാൾദിനത്തിൽ മകൾക്ക് വൃക്ക നൽകാൻ പിതാവ്
cancel
camera_alt

ലീലാകൃഷ്ണനും മകൾ ലിജിനും 

കളമശ്ശേരി: പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കളുടെ പിന്തുണയിൽ മൂത്തമകൾക്ക് വൃക്ക പകുത്തുനൽകി മാതൃകയാകാൻ പിതാവ്​. ഇരുവൃക്കയും തകരാറിലായ മകൾ ലിജിൻ സംഗീതിനെ ജീവിതത്തിലേക്ക് തിരിച്ച്​ നടത്താമെന്ന പ്രതീക്ഷയിലാണ് നടനും അവതാരകനുമായ കളമശ്ശേരി സ്വദേശി ലീലാകൃഷ്ണൻ. തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസിൽ പിഎച്ച്.ഡി ചെയ്യുന്ന ലിജിന് വൃക്ക നൽകാൻ ഭർത്താവ് സുഗീതും സഹോദരി ഡിഫിനും തയാറായിരുന്നു.

എന്നാൽ, ക്രോസ് മാച്ച് ചെയ്ത് ലീലാ കൃഷ്ണ​േൻറത് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. അമൃത ആശുപത്രിയിൽ 24ന് വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയ നടക്കും.

അഞ്ചുവർഷമായി തുടരുന്ന ഭാരിച്ച ചെലവുവരുന്ന ചികിത്സയും ഓപറേഷനും ലീലാകൃഷ്ണ​െൻറയും സംഗീത്, ലിജിൻ, ഡിഫിൻ എന്നിവരുടെയും സുഹൃത്തുക്കളുടെയും ഉറച്ച പിന്തുണയിലാണ് തീരുമാനവുമായി മുന്നോട്ട്​ പോകുന്നത്.

പ്രിയ മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതോടൊപ്പം അവയവദാനത്തി​െൻറ സന്ദേശവാഹകനാകാൻ കഴിഞ്ഞതിലും ചാരിതാർഥ്യമുണ്ടെന്ന് ലീലാകൃഷ്ണൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidney donation
News Summary - Father donates kidney to daughter on birthday
Next Story