കളമശ്ശേരിയിൽ ഇരുമുന്നണിക്കും സ്വാധീനം
text_fieldsകൊച്ചി: കേരളത്തിെൻറ വാണിജ്യ ആസ്ഥാനമായ എറണാകുളത്തിെൻറ വ്യവസായകേന്ദ്രമാണ് കളമശ്ശേരി. പുതുതായി രൂപംകൊണ്ട മണ്ഡലത്തിെൻറ രാഷ്ട്രീയ സ്വഭാവം പ്രവചനാതീതമാണെന്ന് പറയാം. 2011ൽ മണ്ഡലം രൂപീകൃതമായപ്പോൾ നടന്ന ആദ്യനിയമസഭ തെരഞ്ഞെടുപ്പിൽ തുണച്ചത് യു.ഡി.എഫിനെയാണ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് ആയപ്പോൾ ഭൂരിപക്ഷം എൽ.ഡി.എഫിനായിരുന്നു.
തുടർന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ആസ്ഥിതിക്ക് മാറ്റം വന്നില്ല. എന്നാൽ, ഇപ്പോൾ നടന്ന തദ്ദേശ തെരെഞ്ഞടുപ്പിൽ 2895 വോട്ടിെൻറ മുൻതൂക്കം എൽ.ഡി.എഫിനുണ്ട്. വ്യവസായ ഭൂമികയായ മണ്ഡലത്തില്‍ മുന്‍തൂക്കവും വ്യവസായ തൊഴിലാളികള്‍ക്കാണ്. നിര്‍മാണ-കര്‍ഷക തൊഴിലാളികളുമുണ്ട്.
മണ്ഡലത്തിലെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കിയെന്ന വാദമുയർത്തിയാവും ഇടതു മുന്നണി ഇക്കുറി തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങുക. എന്നാൽ, എം.എൽ.എയായ വി.കെ. ഇബ്രാഹിം കുഞ്ഞിെൻറ നേതൃത്വത്തിൽ മണ്ഡലത്തിൽ നടത്തിയ വികസനങ്ങളും സീപോർട്ട്-എയർപോർട്ട് റോഡ് നിർമാണംകൊണ്ട് ജനങ്ങൾക്കുണ്ടായ നേട്ടങ്ങളും യു.ഡി.എഫ് പ്രചാരണ വിഷയമാക്കും.
മുമ്പ് മട്ടാഞ്ചേരിയിൽനിന്ന് രണ്ടുതവണ ലീഗിെൻറ പ്രതിനിധിയായി മത്സരിച്ചുകയറിയ വി.കെ. ഇബ്രാഹീംകുഞ്ഞാണ് പിന്നീട് കളമശ്ശേരിയിലേക്ക് തട്ടകം മാറ്റിയത്. 2011ലും 2016ലും അദ്ദേഹം മണ്ഡലം നിലനിർത്തി. 2011ൽ ഉമ്മൻ ചാണ്ടി സർക്കാറിൽ പൊതുമരാമത്ത് മന്ത്രിയുമായി. എന്നാൽ, അഞ്ചാംതവണയും മത്സരത്തിനു തയാറെടുക്കുന്ന ഇബ്രാഹീംകുഞ്ഞിന് നിലവിലെ രാഷ്ട്രീയ സാഹചര്യം എതിരാണ്. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലാണ് അദ്ദേഹം.
2011ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിെൻറ കെ. ചന്ദ്രൻപിള്ളയെയാണ് ഇബ്രാഹീംകുഞ്ഞ് തോൽപിച്ചത്. അതിനുശേഷം വന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കളമശ്ശേരി നിയമസഭ മണ്ഡലത്തിൽ 8658 വോട്ടിെൻറ ഭൂരിപക്ഷം മാത്രമേ പ്രഫ. കെ.വി. തോമസിന് ലഭിച്ചുള്ളൂ. മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് യു.ഡി.എഫിന് കുറഞ്ഞ ഭൂരിപക്ഷം കിട്ടിയ സ്ഥലമായിരുന്നു കളമശ്ശേരി. എന്നാൽ, 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇബ്രാഹീംകുഞ്ഞ് ഭൂരിപക്ഷം ഉയർത്തി.
ഒട്ടനവധി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായിട്ടുകൂടി ഇടതുമുന്നണിക്ക് കാര്യമായ വേരാട്ടം മണ്ഡലത്തിൽ ഇതുവരെ ഉണ്ടാക്കാനായിട്ടില്ലെന്നത് തിരിച്ചടിയായി തുടരുന്നു. ക്രിസ്ത്യൻ- മുസ്ലിം സമുദായങ്ങൾക്കൊപ്പം സിറോ മലബാർ സഭയുടെയും ശക്തമായ വേരോട്ടം മണ്ഡലത്തിലുണ്ട്. ഒപ്പം നായർ-ഈഴവ വോട്ടുകളും ഇവിടെ നിർണായകമാണ്.
മണ്ഡല സ്ഥിതി വിവരം
എറണാകുളം ജില്ലയിൽ ഉൾപ്പെടുന്ന ഏലൂർ, കളമശ്ശേരി മുനിസിപ്പാലിറ്റികളും ആലങ്ങാട്, കടുങ്ങലൂർ, കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കളമശ്ശേരി നിയമസഭ മണ്ഡലം. ഇതിൽ കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളും ഏലൂർ മുനിസിപ്പാലിറ്റിയും എൽ.ഡി.എഫാണ് ഭരിക്കുന്നത്. കുന്നുകര, കടുങ്ങല്ലൂർ പഞ്ചായത്തുകളും കളമശ്ശേരി മുനിസിപ്പാലിറ്റിയും യു.ഡി.എഫിെൻറ പക്കലാണ്. ആകെ വോട്ടർമാർ -1,82,948
പുരുഷന്മാർ -89281
സ്ത്രീകൾ - 93665
ട്രാൻസ്ജെൻഡേഴ്സ് -രണ്ട്2020 തദ്ദേശ തെരഞ്ഞെടുപ്പ്
എൽഡി.എഫ് -63998
യു.ഡി.എഫ് -61103
എൻ.ഡി.എ -21493 2019 ലോക്സഭ
ഹൈബി ഇൗഡൻ (കോൺഗ്രസ്) - 73745
പി. രാജീവ് (സി.പി.എം) - 53056
അൽഫോൻസ് കണ്ണന്താനം -(എൻ.ഡി.എ) -21026 2016 നിയമസഭ
വി.കെ. ഇബ്രാഹീംകുഞ്ഞ് (യു.ഡി.എഫ്) -68726
എ.എം. യൂസഫ് (സി.പി.എം) -56608
വി. ഗോപകുമാർ (എൻ.ഡി.എ) -24244
ഭൂരിപക്ഷം -12118
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.