റാങ്ക് ജേതാവായ അന്തർ സംസ്ഥാന വിദ്യാര്‍ഥിനിയെ അനുമോദിച്ചു
text_fieldsഎം.ജി സർവകലാശാല ബി.എ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജിയില്‍ ഒന്നാം റാങ്ക് നേടിയ പായല്‍ കുമാരിയെ മാനവ് മൈഗ്രൻറ് വെല്‍ഫെയര്‍ ഫൗണ്ടേഷന് അവാര്‍ഡ് നല്കുന്നു
കളമശ്ശേരി: എം.ജി സർവകലാശാല ബി.എ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബിഹാറിൽനിന്നുള്ള തൊഴിലാളി കുടുംബത്തിലെ വിദ്യാര്‍ഥിനി പായല്‍ കുമാരിയെ മാനവ് മൈഗ്രൻറ് വെല്‍ഫെയര്‍ ഫൗണ്ടേഷന് അനുമോദിച്ചു.
എക്സി. അംഗം അഡ്വ. എബ്രഹാം ലോറന്‍സ് മെമേൻറായും കാഷ് അവാര്‍ഡും നല്കി. 85 ശതമാനം മാര്‍ക്കാണ് നേടിയത്.
പീപ്പിള്‍സ് ഫണ്ടേഷന് ഏരിയ സഹരക്ഷാധികാരി ഇസ്മാഈല്‍ കങ്ങരപ്പടി, മാനവ് കോഒാഡിനേറ്റര്‍ മുജീബ് റഹ്മാന്, നിസാര്‍ കളമശ്ശേരി എന്നിവര്‍ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.