1001 മുഖചിത്രം ലക്ഷ്യമിട്ട് നിസാർ പിള്ളൈ
text_fieldsകളമശ്ശേരി: ഫേസ്ബുക്കിൽ ദിവസവും ഒരു ചിത്രം വരച്ചിട്ട് 500 തികച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ശ്രദ്ധേയനാകുന്നു. ഏലൂർ വെള്ളംകോളിൽ നിസാർ പിൈള്ളയാണ് വ്യത്യസ്തനാകുന്നത്.
കൂട്ടുകാർ, ബന്ധുക്കൾ, അയൽവാസികൾ എന്നിവരുടെ ചിത്രങ്ങൾ വരച്ച് ഫേസ്ബുക്കിൽ ഇടും. രണ്ടു വർഷംകൊണ്ട് 500 ചിത്രങ്ങൾ വരച്ചു. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ക്രിക്കറ്റ് താരം സചിൻ തുടങ്ങിയവരുടെ ചിത്രങ്ങളും ഉൾപ്പെടുന്നു. 1001 ചിത്രങ്ങളാണ് ലക്ഷ്യം. രണ്ടു വർഷംകൊണ്ട് പൂർത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നിസാർ പറഞ്ഞു.
വരച്ച ചിത്രങ്ങൾ പ്രദർശനത്തിന് വെച്ചിരിക്കുകയാണ്. പെരിയാറിനോട് ചേർന്ന വീട്ടിലെ താഴത്തെ നിലയിൽ പുഴക്ക് അഭിമുഖമായുള്ള ഹാളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. അയൽവാസികളും നാട്ടുകാരുമായി നിരവധി പേർ ചിത്രങ്ങൾ കാണാനെത്തി. കെ.എസ്.ആർ.ടി.സി ആലുവ ഡിപ്പോയിലെ പെയിൻററാണ് നിസാർ പിൈള്ള. റജീനയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.