14കാരിക്ക് പീഡനം: ഒരാൾകൂടി യു.പിയിൽ പിടിയിൽ
text_fieldsകളമശ്ശേരി: ഏലൂരിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ ഒരാളെകൂടി ഉത്തർപ്രദേശിൽനിന്ന് അറസ്റ്റ് ചെയ്തു. യു.പി സ്വദേശി ഹാറൂണിനെയാണ് (29) അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയാണിയാൾ. ഇതോടെ അറസ്റ്റിലായവർ നാലായി.
യു.പി സ്വദേശികളായ ഫർഹാദ് ഖാൻ (29), ഹനീഫ് (28), ഷാഹിദ് (24) എന്നിവരെ ആഗസ്റ്റിൽ അറസ്റ്റ് ചെയ്തിരുന്നു. ഒന്ന്, അഞ്ച് പ്രതികളെകൂടി പിടികൂടാനുണ്ട്. വിദ്യാർഥിനിയെ പ്രദേശത്തെ താമസക്കാരായിരുന്ന ആറംഗ സംഘം നിരവധി തവണ പീഡനത്തിനിരയാക്കിയതായിരുന്നു കേസ്.
കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഏലൂർ സി.ഐ മനോജ്, എസ്.ഐ സൗമ്യൻ, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒ ഹരീഷ്, അനിരുദ്ധൻ, സുമേഷ്, തദേവൂസ് എന്നിവരുടെ നേതൃത്വത്തിെല പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.