ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധജ്വാല
text_fieldsകളമശ്ശേരി: ഫലസ്തീൻ ജനതക്ക് ജന്മനാട്ടിൽ ജീവിക്കാൻ അവസരം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല മുസ്ലിം ജമാഅത്ത് കൗൺസിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
പ്ലക്കാർഡുകളുമേന്തി മഹല്ല്-പ്രാദേശിക കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധജ്വാലയിൽ മഹല്ല് ജമാഅത്ത് ഭാരവാഹികൾ, ഇമാമുമാർ തുടങ്ങിയവർ പങ്കെടുത്തു. സ്വന്തം മണ്ണിൽ അഭയാർഥികളായി മാത്രം കഴിയാൻ വിധിക്കപ്പെട്ട ഫലസ്തീനികളെ ഉന്മൂലനം ചെയ്യാനുള്ള അമേരിക്കൻ ദുഷ്ടലാക്ക് ലോകം തിരിച്ചറിയണമെന്നും സ്വതന്ത്രപരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐക്യദാർഢ്യ ദിനമായി ആചരിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രമേയം ജമാഅത്ത് കൗൺസിൽ പ്രസിഡൻറ് ടി.എ. അഹമ്മദ് കബീർ എം.എൽ.എ യു.എന്നിന് അയച്ചുകൊടുത്തു.
കളമശ്ശേരി പത്തടിപ്പാലത്ത് നടന്ന പ്രതിഷേധ ജ്വാലയിൽ ടി.എ. അഹമദ് കബീർ, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.എ. മുഹമദ് ആസിഫ്, പി.എം.എ. ലത്തീഫ്, കെ.പി. സുബൈർ ഞാലകം ജമാഅത്തിന് മുമ്പിൽ നടന്ന പരിപാടിയിൽ അഡ്വ. കെ.കെ. കബീർ, മർക്കസ് മസ്ജിദിൽ എ.എം. പരീത്, പറവൂരിൽ കെ.കെ. അബ്ദുള്ള, ചെമ്പറക്കിയിൽ എ.എസ്. കുഞ്ഞുമുഹമദ്, എടത്തലയിൽ എം.കെ.എ. ലത്തീഫ്, മൂവാറ്റുപുഴയിൽ ടി.ഇ. അർശിൻ, വൈറ്റില ജങ്ഷഷനിൽ അഡ്വ. സി.എം. ഇബ്രാഹിം, കരിമക്കാട് കെ.എം. ഇബ്രാഹിം കുട്ടി, ചിറ്റേത്തുകരയിൽ കെ.എം. സലാം ഹാജി, മേക്കാലടിയിൽ എം.എ. അലി, മുണ്ടംപാലത്ത് അൻസാർ ബാഖവി, പെരുമ്പാവൂർ ടൗണിൽ സെയ്തുമുഹമദ്, ചൂർണിക്കരയിൽ അക്സർ, കബീർ, ചിറമുകളിൽ എൻ.വി.സി. അഹമദ്, പടമുകളിൽ സി.പി. സൈനുദ്ദീൻ, മാടവനയിൽ നാസർ മാസ്റ്റർ, എടവനക്കാട് ഇ.കെ. അഷറഫ്, പേങ്ങാട്ടുശ്ശേരിയിൽ അഡ്വ. സിദ്ധീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.