യു.ഡി.എഫ് വിമതൻ എൽ.ഡി.എഫിനൊപ്പം; പിരിമുറുക്കത്തിൽ കളമശ്ശേരി
text_fieldsകളമശ്ശേരി (എറണാകുളം): യു.ഡി.എഫ് വിമതനായി ജയിച്ച അംഗം എൽ.ഡി.എഫിനൊപ്പം കൂടിയതോടെ കളമശ്ശേരി നഗരസഭ അധ്യക്ഷസ്ഥാന തെരഞ്ഞെടുപ്പിൽ തുല്യനില. 42 അംഗ നഗരസഭയിൽ ഒരിടത്ത് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിനാൽ 41 ഇടത്താണ് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് 19, എൽ.ഡി.എഫ് 18, യു.ഡി.എഫ് വിമതർ -രണ്ട്, എൽ.ഡി.എഫ് വിമത, ബി.ജെ.പി -ഒന്ന് എന്നിങ്ങെനയാണ് കക്ഷിനില. യു.ഡി.എഫ് വിമതർ യു.ഡി.എഫിനൊപ്പമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കെ.എസ്.യു മുൻ ജില്ല സെക്രട്ടറി എ.കെ. നിഷാദ് മാത്രമാണ് അവസാന നിമിഷം യു.ഡി.എഫിനൊപ്പമുള്ളത്.
വൈസ് ചെയർമാൻ സ്ഥാനം ഉറപ്പുനൽകിയതോടെ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന കെ.എച്ച്. സുബൈർ എൽ.ഡി.എഫിനൊപ്പം ചേർന്നു. എൽ.ഡി.എഫ് വിമതയായി മത്സരിച്ച ബിന്ദു മനോഹറും ഇടതുപക്ഷത്തിനൊപ്പമാണ്.
ഇതോടെ ഇരുമുന്നണികൾക്കും 20 വീതം അംഗങ്ങളായി. ബി.ജെ.പി അംഗത്തിെൻറ പിന്തുണ ഇരുകൂട്ടരും സ്വീകരിക്കാനിടയില്ലാത്ത സ്ഥിതിക്ക് മറ്റ് കാലുവാരൽ നടന്നിെല്ലങ്കിൽ നറുക്കെടുപ്പാണ് മുന്നിലുള്ളത്. ഇരുവിഭാഗവും അസാധുവിനെയും ഭയപ്പെടുന്നുണ്ട്. സ്വതന്ത്ര സ്ഥാനാർഥി മരിച്ചതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് നടക്കാതെ പോയ നഗരസഭ 37 മുനിസിപ്പൽ വാർഡിലെ ഫലമാകും ഭരണസ്ഥിരത തീരുമാനിക്കുക.
സീമ കണ്ണൻ x ചിത്ര സുരേന്ദ്രൻ പോരാട്ടം
കളമശ്ശേരി നഗരസഭയിൽ ചെയർപേഴ്സൻ സ്ഥാനാർഥികളായി യു.ഡി.എഫിെൻറ സീമ കണ്ണനും എൽ.ഡി.എഫിലെ ചിത്ര സുരേന്ദ്രനും മത്സരിക്കും. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് യു.ഡി.എഫിൽ മുസ്ലിം ലീഗിൽനിന്ന് ജയിച്ചുവന്ന മൂന്ന് പേരുകളാണ് ഉയർന്നത്. അതിനാൽ ഭരണം ലഭിക്കുകയാണെങ്കിൽ മൂന്നു പേരെയും പരിഗണിച്ച് മൂന്ന് ഘട്ടത്തിലായി സ്ഥാനം നൽകാനാണ് തീരുമാനം. ആദ്യം സൽമ അബൂബക്കറിനെയാണ് പരിഗണിച്ചിരിക്കുന്നത്.
യു.ഡി.എഫ് വിമതസ്ഥാനാർഥിയായി ജയിച്ച കെ.എച്ച്. സുബൈറാണ് എൽ.ഡി.എഫിെൻറ വൈസ് ചെയർമാൻ സ്ഥാനാർഥി. നഗരസഭ ഗ്ലാസ് കോളനി ഒന്നാം വാർഡിൽനിന്ന് വിജയിച്ച അംഗമാണ് ചിത്ര സുരേന്ദ്രൻ. സീമ കണ്ണൻ 28ാം വാർഡ് കണ്ണംകുളത്തുനിന്നാണ് വിജയിച്ചത്. ഞായറാഴ്ച വൈകീട്ട് ചേർന്ന പാർലമെൻററി പാർട്ടി യോഗങ്ങളിലാണ് ഇരുമുന്നണിയും സ്ഥാനാർഥികളെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.