നിയന്ത്രിത മേഖല അടക്കൽ ചുവപ്പുനാടയിൽ കുരുങ്ങി നീളുന്നു
text_fieldsമട്ടാഞ്ചേരി: കോവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശത്തെ ജില്ല ഭരണകൂടം നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടും അടക്കുന്നത് സാങ്കേതികതയിലൂന്നി നീളുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് നഗരസഭ 22ാം ഡിവിഷൻ മുണ്ടംവേലി കലക്ടർ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചത്. എന്നാൽ, ബുധനാഴ്ച വൈകീട്ട് വരെ അടക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പാണ് അടക്കേണ്ട ഭാഗങ്ങളെക്കുറിച്ച മാപ് തയാറാക്കി റവന്യൂ, പൊലീസ് അധികൃതർക്ക് നൽകേണ്ടത്.
എന്നാൽ, ഇത്തരത്തിലൊരു നീക്കം ബുധനാഴ്ച വൈകിയും ഉണ്ടായിട്ടില്ല. പച്ചക്കറി കടയുടമക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം. അങ്ങനെയെങ്കിൽ സമ്പർക്കപ്പട്ടിക വിപുലമായിരിക്കും. പ്രാദേശികമായി കൂടുതൽ ബന്ധമുള്ള വില്ലേജ് ഓഫിസർ, സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവരുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ കെണ്ടയ്ൻമെൻറ് സോൺ പ്രഖ്യാപിച്ചാൽ അടിയന്തരമായി അടച്ചുപൂട്ടാൻ കഴിയുമെന്നിരിക്കെ ആരോഗ്യവിഭാഗത്തിെൻറ നടപടിക്ക് കാത്തുനിൽക്കുന്നതാണ് വൈകലിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.