പടിഞ്ഞാറൻ കൊച്ചി വറുതിയിൽ
text_fieldsമട്ടാഞ്ചേരി: ജനങ്ങൾ ഏറെ തിങ്ങിവസിക്കുന്ന പടിഞ്ഞാറൻ കൊച്ചി വറുതിയിൽ. കെണ്ടയ്ൻമെൻറ് സോണുകൾ, ട്രോളിങ് നിരോധനം എന്നിവക്കുപുറമെ പരമ്പരാഗത വള്ളങ്ങൾപോലും അടുപ്പിക്കാനാവാതെ ഹാർബറുകളും പൂട്ടിയതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
ഇത് മുതലെടുത്ത് വട്ടിപ്പലിശക്കാർ രംഗത്തെത്തിയിട്ടുണ്ട്. ലോക്ഡൗൺ ഇളവിനെത്തുടർന്ന് ഹാർബറുകൾ സജീവമായിത്തുടങ്ങിയതോടെയാണ് ട്രോളിങ് നിരോധനം വന്നത്. പശ്ചിമകൊച്ചി മേഖലയിലെ 65 ശതമാനം ആളുകളും മത്സ്യമേഖലയെ ആശ്രയിച്ചാണ് കഴിഞ്ഞുവരുന്നത്. തൊട്ടുപിറകെയാണ് രണ്ടു ഡിവിഷനുകൾ കണ്ടെയ്ൻമെൻറ് സോണുകളാക്കിയത്. പശ്ചിമകൊച്ചിയിലെ പ്രധാന കച്ച വട കേന്ദ്രമാണ് തോപ്പുംപടി. ഇവിടെയുള്ള കടകൾ അടച്ചുപൂട്ടേണ്ടി വന്നു.പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രധാന വരുമാനം മൺസൂൺ കാലയളവാണ്.
കാലവർഷം തുടങ്ങിയതോടെ നല്ല രീതിയിൽ പൂവാലൻ ചെമ്മീനും കൊഴുവയും കിട്ടിത്തുടങ്ങിയതിനിടെയാണ് ചെല്ലാനം മിനി ഹാർബർ കോവിഡിനെത്തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നത്. പിറകെ ചെല്ലാനം പഞ്ചായത്ത് മുഴുവൻ കണ്ടെയ്ൻമെൻറ് സോണായി. വെള്ളിയാഴ്ച ഫോർട്ട്കൊച്ചി അൽ ബുക്കർ ഹാർബറും അടച്ചുപൂട്ടി.നിലവിലെ സ്ഥിതി കണക്കിലെടുത്ത് രണ്ടുമാസത്തെ പലിശ അഡ്വാൻസായി എടുത്ത് ബാക്കി തുകയാണ് വട്ടിപ്പലിശക്കാർ നൽകുന്നത്. പ്രത്യേക സാഹചര്യത്തിൽ നല്ലൊരു ശതമാനം ആളുകളും ഇവരുടെ വലയിൽ വീഴുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.