കൊച്ചിയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകൾ: ആദ്യ സംഭാവനയുമായി സുന്നി യുവജന സംഘം
text_fieldsകൊച്ചി: ജില്ലയില്‍ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് സജ്ജമാക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകൾക്ക് (എഫ്.എൽ.ടി.സി) ആവശ്യമായ വിവിധ വസ്തുക്കൾ സമാഹരിക്കാനുള്ള ജില്ല ഭരണകൂടത്തിെൻറ ആഹ്വാനത്തിന് മികച്ച പ്രതികരണം. തൃക്കാക്കര നഗരസഭ കമ്യൂണിറ്റി ഹാളിൽ ജില്ലതല സംഭരണകേന്ദ്രം ആരംഭിച്ച് മണിക്കൂറുകൾക്കകം 150 ബെഡ്ഷീറ്റ് സംഭാവനയായി ലഭിച്ചു.
സുന്നി യുവജന സംഘമാണ് ആദ്യ സംഭാവന നൽകിയത്. മന്ത്രി വി.എസ്. സുനിൽകുമാർ, കലക്ടർ എസ്. സുഹാസ് എന്നിവർ ഏറ്റുവാങ്ങി. 10,000 - 12,000 പേർക്കുള്ള സൗകര്യങ്ങളാണ് ജില്ലയിൽ സജ്ജമാക്കാൻ ലക്ഷ്യമിടുന്നത്.
ജില്ലതലത്തിൽ അവശ്യവസ്തുക്കളുടെ സംഭരണത്തിെൻറയും വിതരണത്തിെൻറയും ചുമതല സർവേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർക്കും താലൂക്ക് തലത്തിൽ തഹസിൽദാർമാർക്കുമാണ്. അവധിദിനങ്ങളുൾപ്പെടെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ കലക്ഷൻ സെൻറർ പ്രവർത്തിക്കും.
സാധനങ്ങളും ഉപകരണങ്ങളും താലൂക്ക് ഓഫിസുകളോടുചേർന്ന് പ്രവർത്തിക്കുന്ന സംഭരണകേന്ദ്രങ്ങളിലോ ജില്ലതല സംഭരണകേന്ദ്രത്തിലോ ഏൽപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.