കുറവുകളല്ലിത് കഴിവുകളാണ്; ലാസ്യലയം മീരയുടെ നൃത്തച്ചുവടുകൾ
text_fieldsകോലഞ്ചേരി: പരിമിതികൾ വെല്ലുവിളിയായെടുത്ത് നൃത്തരംഗത്ത് വേദികൾ കീഴടക്കുകയാണ് പുത്തൻകുരിശ് രാമല്ലൂർ ചാത്തനാട്ട് മീര ദാസെന്ന 17കാരി. ജന്മനാ ഭിന്നശേഷിക്കാരിയായ ഈ വിദ്യാർഥിനി സ്വപ്രയത്നവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും കൈമുതലാക്കിയാണ് നൃത്തരംഗത്തേക്ക് തിരിഞ്ഞത്.
അധ്യാപകരായ മോഹൻ ദാസ്-അമ്പിളി ദമ്പതികളുടെ മകളായ മീരയുടെ പ്രാഥമിക വിദ്യാഭ്യാസം കുറ്റ ഗവ. ജെ.ബി.എസിലായിരുന്നു. പുറ്റുമാനുർ ഗവ. യു.പി, അമ്പലമുകൾ ജി.എച്ച്.എസ്, പഴന്തോട്ടം ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസം നേടി. പഠനത്തിൽ പിന്നാക്കാവസ്ഥയായിരുന്നെങ്കിലും നന്നേ ചെറുപ്പത്തിൽതന്നെ മീര നൃത്തത്തിൽ തൽപരയായിരുെന്നന്ന് രക്ഷിതാക്കൾ പറയുന്നു. ഇത് തിരിച്ചറിഞ്ഞാണ് പീച്ചിങ്ങച്ചിറ സ്വദേശിനിയായ ആർ.എൽ.വി ശ്രീകല ശ്രീജിത്തിന് കീഴിൽ നൃത്തം പഠിപ്പിക്കാൻ ചേർത്തത്.
10 വർഷമായി നൃത്തവിദ്യാർഥിനിയാണ് മീര. പരിമിതികൾ തിരിച്ചറിഞ്ഞ് കൈപിടിച്ചുയർത്താൻ അധ്യാപകരും രക്ഷിതാക്കളും കൈകോർത്തതോടെ നൃത്തരംഗത്ത് മീര കഴിവ് തെളിയിച്ചു. വിവിധ ക്ഷേത്രങ്ങൾ, ക്ലബുകൾ, വിദ്യാലയങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം മീര ഭരതനാട്യം അവതരിപ്പിച്ചു. ബിരുദപഠനത്തിന് ചേരാനിരിക്കുകയാണ്. കോലഞ്ചേരി ബി.ആർ.സിയിലെ സെപഷലിസ്റ്റ് അധ്യാപകരടക്കമുള്ളവരുടെ പരിചരണവും പ്രോത്സാഹനവും മീരയും കുടുംബവും നന്ദിയോടെയാണ് സ്മരിക്കുന്നത്. സഹോദരി അമൃത ദാസ് എം.ബി.എ പഠനം പൂർത്തിയാക്കി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.