Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKoothattukulamchevron_rightഇലഞ്ഞി പഞ്ചായത്ത്​:...

ഇലഞ്ഞി പഞ്ചായത്ത്​: എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസിന്​ പ്രസിഡൻറ്​ പദവി

text_fields
bookmark_border

കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസിലെ അഡ്വ. അന്നമ്മ ആൻഡ്രൂസ് പ്രസിഡൻറായി. യു.ഡി.എഫ് നേതൃത്വത്തി​െൻറ ധാരണ തെറ്റിച്ചുകൊണ്ട് പ്രാദേശിക നേതൃത്വത്തി​െൻറ കൂട്ടുകെട്ടിലാണ്​ എൽ.ഡി.എഫി​െൻറ പിന്തുണയോടെ കോൺഗ്രസിലെ അഡ്വ. അന്നമ്മ ആൻഡ്രൂസ് പ്രസിഡൻറായത്.

യു.ഡി.എഫ് സംസ്ഥാന ജില്ല നേതൃത്വം പ്രസിഡൻറ്​ സ്ഥാനം കോൺഗ്രസ്-കേരള കോൺഗ്രസ് ജോസഫ് വിഭാഗങ്ങൾ രണ്ടര വർഷം വീതം പങ്കു​വെക്കണമെന്നും, ആദ്യ ടേം ജോസഫ് വിഭാഗത്തിന് നൽകണമെന്നും തീരുമാനം അറിയിച്ചിരുന്നു. എന്നാൽ, പ്രാദേശീക നേതൃത്വം തള്ളുകയായിരുന്നു. തുടർന്നാണ് എൽ.ഡി.എഫ് പിന്തുണ കോൺഗ്രസ് സ്വീകരിച്ചത്.

കോൺഗ്രസിലെ അഡ്വ. അന്നമ്മ ആൻഡ്രൂസി​െൻറ പേര് ഷേർലി ജോയി നിർദേശിച്ചു. സുജിത സദൻ പിന്താങ്ങി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രീതി അനിലി​െൻറ പേര് എം.പി. ജോസഫ് നിർദേശിച്ചു. സുമോൻ ചെല്ലപ്പൻ പിന്താങ്ങി. നാലിനെതിരെ എട്ട് വോട്ടിന് അന്നമ്മ ആൻഡ്രൂസ് വിജയിച്ചു.

ഏക ബി.ജെ.പി.അംഗം വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നു. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസ് നാല്, കേരള കോൺഗ്രസ് (ജേക്കബ്) ഒന്ന്, സി.പി.എം -ഒന്ന്, സി.പി.ഐ -ഒന്ന്, കേരള കോൺഗ്രസ് (എം) -ഒന്ന്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം -നാല്, ബി.ജെ.പി-ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷേർളി ജോയി എതിരില്ലാതെ തെരഞ്ഞെടുത്തു.

കോൺഗ്രസിലെ അഡ്വ. അന്നമ്മ ആൻഡ്രൂസ് പേര് നിർദേശിച്ചു. കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിലെ ഏക അംഗം മോളി എബ്രാഹം പിന്താങ്ങി. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ പ്രസിഡൻറ്​ സ്ഥാനമോ, വൈസ് പ്രസിഡൻറ്​ സ്ഥാനമോ കോൺഗ്രസിന് നൽകാൻ കേരള കോൺഗ്രസ് ജോസഫ് -മാണി വിഭാഗങ്ങൾ തയാറാകാത്തതാണ് ഇപ്പോൾ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ കെ.ജി. ഷിബു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020Elanji panchayat
Next Story