നെല്ല് കൊയ്യാൻ നാട് ഒത്തുചേർന്നു
text_fieldsകൂത്താട്ടുകുളം: കിഴകൊമ്പ് കുളവയൽ പാടത്ത് ടൗണിലെ ചുമട്ടുതൊഴിലാളികൾ സംയുക്തമായി നടത്തിയ നെൽകൃഷി കൊയ്തെടുക്കാൻ ചുമട്ടുതൊഴിലാളികളോടൊപ്പം നാടാകെ ഒത്തുചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.
സി.ഐ.ടി.യു, എൻ.എൽ.സി, എ.ഐ.ടി.യു.സി ചുമട് യൂനിയനുകളുടെ നേതൃത്വത്തിൽ നടന്ന കൊയ്ത്തുത്സവവും കർഷകരെ ആദരിക്കലും എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികളോടൊപ്പം നേതാക്കളും പാടത്തിറങ്ങി കറ്റ കൊയ്തെടുത്ത് കൊയ്ത്തുത്സവത്തിൽ പങ്കുചേർന്നു.
തുടർന്ന് പ്രദേശത്തെ നെൽകർഷകരെ ആദരിച്ചു. എൻ.എൽ.സി സംസ്ഥാന പ്രസിഡൻറ് കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം ചുമട്ടുതൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി സിനു എം. ജോർജ് സ്വാഗതം പറഞ്ഞു.
എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.എം. ജോർജ്, സി.ഐ.ടി.യു പ്രസിഡൻറ് എം.ആർ. സുരേന്ദ്രനാഥ്, കൗൺസിലർ എം.എം. അശോകൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി എ.കെ. ദേവദാസ്, കൃഷി ഓഫിസർ പി.സി. എൽദോസ്, മർച്ചൻറ് സഹകരണ സംഘം പ്രസിഡൻറ് ലാൽജി എബ്രഹാം യൂനിയൻ നേതാക്കളായ പി.ജി. അനിൽകുമാർ, ബെന്നി മാത്യു, റെജി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.