ഉദ്യോഗസ്ഥനായി ഏറെ കാലം; ജനപ്രതിനിധിയാവാൻ സാദിഖ്
text_fieldsകോതമംഗലം: 26 വർഷം കോതമംഗലം നഗരസഭ ഓഫിസിൽ വിവിധ തസ്തികയിൽ ഉദ്യോഗസ്ഥനായിരുന്ന ആൾ െതരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകി. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറായി 15 വർഷം പ്രവർത്തിച്ച പി.എസ്.എം. സാദിഖാണ് മത്സരത്തിനൊരുങ്ങുന്നത്. 25ാം വാർഡിൽനിന്ന് യു.ഡി.എഫ് പ്രതിനിധിയായാണ് മത്സരിക്കുന്നത്.
കോതമംഗലം നഗരസഭയിൽ ക്ലർക്ക്, റവന്യൂ ഇൻസ്പെക്ടർ, സൂപ്രണ്ട്, സെക്രട്ടറി ഇൻ ചാർജ് നിലകളിലാണ് സേവനം അനുഷ്ഠിച്ചിരുന്നത്. നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. കോതമംഗലം എം.എ കോളജ് യൂനിയൻ ചെയർമാൻ, കേരള സർവകലാശാല യൂനിയൻ വൈസ് ചെയർമാൻ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.