ദേവസ്വം ബോർഡ് സ്ട്രോങ് റൂമിലെ സ്വർണം ചെമ്പായി; അന്വേഷണം തുടങ്ങി
text_fieldsകോതമംഗലം: ദേവസ്വം ബോർഡിെൻറ തൃക്കാരിയൂർ സബ് ഓഫിസിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ച കോടനാട് ക്ഷേത്രത്തിൽനിന്നും കാണിക്കയായി ലഭിച്ച സ്വർണം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചെമ്പ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ തൃക്കാരിയൂർ ഗ്രൂപ് അസി. ദേവസ്വം കമീഷണർ ഓഫിസിന് സമീപമാണ് സ്ട്രോങ് റൂം. കാണിക്ക ലഭിച്ചവയുടെ വിവരശേഖരണത്തിനായി ദിവസങ്ങൾക്ക് മുമ്പ് ദേവസ്വം െഡപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് മുക്ക് പണ്ടംകണ്ടെത്തിയത്. ഇവരുടെ റിപ്പോർട്ടിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം ദേവസ്വം വിജിലൻസ് എത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഓഫിസ് തുറന്ന് നൽകാൻ ഉദ്യോഗസ്ഥരില്ലാത്തതിനാൽ വിജിലൻസ് സംഘത്തിന് പരിശോധന നടത്താൻ കഴിഞ്ഞില്ല.
സംഭവത്തിൽ ക്രമക്കേട് ഇല്ലെന്നാണ് പെരുമ്പാവൂർ സബ് ഗ്രൂപ് ഓഫിസറുടെ നിലപാട്. കോടനാട് ക്ഷേത്രത്തിൽ കാണിക്ക ലഭിച്ച ചെറിയ രൂപങ്ങൾ, മാല, പൊട്ട് തുടങ്ങി 30 ഗ്രാം ഉരുപ്പടി സ്വർണപ്പണിക്കാരൻ പരിശോധിച്ചാണ് മുദ്രെവച്ച് സ്ട്രോങ് റൂമിലെത്തിച്ചത്. ദേവസ്വത്തിെൻറ ഔദ്യോഗിക പരിശോധനയിൽ ഇതിൽ 10 ഗ്രാം സ്വർണം പൂശിയ ചെമ്പാണെന്ന് കണ്ടെത്തി.
ആദ്യ പരിശോധനയിൽ വന്ന വീഴ്ചയാകാമെന്നും അദ്ദേഹം പറഞ്ഞു. മുക്ക് പണ്ടം കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നാമജപ യജ്ഞം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.