മോഷ്ടിച്ച ബൈക്കുമായി അന്തർ സംസ്ഥാന തൊഴിലാളിയടക്കം രണ്ടുപേർ അറസ്റ്റിൽ
text_fieldsകോതമംഗലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന അന്തർ സംസ്ഥാന തൊഴിലാളിയടക്കം രണ്ടുപേർ അറസ്റ്റിൽ. മൂവാറ്റുപുഴ വെള്ളൂർകുന്നം വാഴപ്പിള്ളി കോറമല പുത്തൻപുര അർജുൻ (22), കർണാടക ചിക്കമംഗളൂരു, മാഹിനഹള്ളി, അറംസിഗപേ സ്വദേശി പ്രദീപ് ദാസ് (29) എന്നിവരെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി തങ്കളം- തൃക്കാരിയൂർ റോഡിൽ ബേക്കറിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്കാണ് ഇവർ മോഷ്ടിച്ചത്. ഉടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷിച്ച് വരവെ ശനിയാഴ്ച രാത്രി 10.30ടെ കോതമംഗലം പി.ഒ ജങ്ഷൻ ഭാഗത്ത് പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.
ഇൻസ്പെക്ടർ ബി. അനിൽ, എസ്.ഐമാരായ ഇ.പി. ജോയി, ശ്യാംകുമാർ, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ നിഷാന്ത്, സി.പി.ഒ ആസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.