വോട്ട് ചെയ്യാൻ വളന്തക്കാട് നിവാസികൾ എത്തിയത് വള്ളത്തിൽതന്നെ
text_fieldsമരട്: 2019 ൽ പാലം നിർമാണം ആരംഭിച്ചെങ്കിലും എങ്ങുമെത്താതായതോടെ വോട്ട് ചെയ്യാൻ വളന്തക്കാട് ദ്വീപ് നിവാസികൾ എത്തിയത് വള്ളത്തിൽ തന്നെ. മരട് മാങ്കായിൽ സ്കൂളിലെ 25ാം നമ്പർ ബൂത്തിലാണ് ദ്വീപ് നിവാസികൾ വോട്ട് ചെയ്യാനെത്തിയത്. ദ്വീപ് നിവാസികൾക്ക് ഒരുപാട് പ്രതീക്ഷകള്‍ നൽകിയാണ് പാലം നിർമാണം ആരംഭിച്ചത്. എന്നാൽ നാലരവർഷം കഴിഞ്ഞിട്ടും പകുതി പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. തൊട്ടടുത്തുള്ള കുണ്ടന്നൂരിലും വൈറ്റിലയിലും മേല്പാലങ്ങള് വന്ന് വർഷങ്ങൾ പിന്നിട്ടിട്ടും മറുകര എത്താൻ വള്ളം തുഴയേണ്ട ഗതികേടിലാണ് ദ്വീപിലെ നാല്പത്തിയഞ്ച് കുടുംബം. 2019 നവംബറില്‍ പണി തുടങ്ങിയ പാലത്തിലായിരുന്നു നാടിന്റെയാകെ പ്രതീക്ഷ. ഒന്നരവര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. ദ്വീപിലുള്ളവര്‍ക്ക് നഗരത്തിലെത്താന്‍ വഞ്ചികളെ ആശ്രയിക്കണം. മഴ തുടങ്ങിയാല്‍ വഞ്ചിയാത്രയും അപകടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.