ലഹരിക്കെതിരെ ജനകീയ മുഖാമുഖവുമായി എക്സൈസ് വകുപ്പ്
text_fields• ജില്ല പട്ടികജാതി വികസന ഓഫിസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരിവര്‍ജന മിഷനും സംയുക്തമായാണ്, മരട് നഗരസഭയിലെ മൂത്തേടം കോളനിയില്‍ ബോധവത്കരണം നടത്തിയത്
മരട്: ലഹരി മാഫിയയുടെ ആക്രമണങ്ങള്‍ പതിവായതിനെത്തുടര്‍ന്ന് മരടില്‍ ജനകീയ മുഖാമുഖവും ഭവന സന്ദര്‍ശനവും നടത്തി എക്സൈസ് വകുപ്പ്. ജില്ല പട്ടികജാതി വികസന ഓഫിസും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരിവര്‍ജന മിഷനും സംയുക്തമായാണ് മരട് നഗരസഭയിലെ മൂത്തേടം കോളനിയില്‍ ലഹരിക്കെതിരെ ബോധവത്കരണം നടത്തിയത്.
തുടര്‍ന്ന് മരട് നഗരസഭയിലെ മൂത്തേടം കോളനിയില്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ.കെ. അനില്‍കുമാറിെൻറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ സംയുക്തമായി ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി ഭവനസന്ദര്‍ശനം നടത്തി.
നെട്ടൂര്‍ പ്രിയദര്‍ശിനി ഹാളില്‍ ബോധവത്കരണ ക്ലാസ് നടന്നു. സിവില്‍ എക്സൈസ് ഓഫിസര്‍ എം.വി. ജിജിമോള്‍ ക്ലാസ് നയിച്ചു. നഗരസഭ ചെയര്മാന് ആൻറണി ആശാന്പറമ്പിലിെൻറ അധ്യക്ഷതയില്‍ നടന്ന ജനകീയ മുഖാമുഖം കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ലഹരി മാഫിയക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ജനങ്ങളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ.കെ. അനില്‍കുമാര്‍ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയര്പേഴ്സൻ രശ്മി സനല്‍, കൗണ്‍സിലര്‍മാരായ എ.കെ അഫ്സല്, സി.ആര്. ഷാനവാസ്, പട്ടികജാതി വികസന വകുപ്പ് സീനിയര്‍ ക്ലര്‍ക്ക് എസ്. ശ്രീനാഥ്, വിമുക്തി മിഷന് ജില്ല കോഓഡിനേറ്റര്‍ കെ.എ. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഹനീഫ, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. ബേബി, എസ്.സി പ്രമോട്ടര്‍മാരായ കെ.ബി. ബബിത, അല്‍ക്ക കൃഷ്ണന്, പി.എസ്. ഷൈബി, സി.കെ. അനിത തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.