ആദ്യം ഞെട്ടല്‍, പിന്നെ ഹെലികോപ്ടർ കാണാൻ തിരക്ക്
text_fieldsമരട്: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തിൽപെട്ട വാര്‍ത്തകേട്ട് നിരവധിയാളുകളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. ആദ്യം കേട്ടവര്‍ക്ക് ഞെട്ടലായി. കൗതുകത്തോടെ വീക്ഷിക്കാൻ എത്തിയവരായിരുന്നു ഭൂരിഭാഗവും.
എന്നാല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ഹെലികോപ്ടറിലുണ്ടായിരുന്നവരെ നെട്ടൂര്‍ ലേക്ഷോര് ആശുപത്രിയിലേക്ക് മാറ്റിയതിനുശേഷം ഹെലികോപ്ടര്‍ കിടന്ന സ്ഥലത്തേക്ക് പൊലീസെത്തി പ്രവേശനം നിയന്ത്രിച്ചു.
ഇതോടെ കാണാനും ഫോട്ടോയെടുക്കാനും എത്തിയവര്‍ നിരാശരായി. എങ്കിലും സമീപത്തെ വീടിെൻറ ടെറസിലെത്തി ഫോട്ടോ എടുത്താണ് ആളുകള്‍ മടങ്ങിയത്.
അപകടം നടന്നത് ദേശീയപാതക്ക് സമീപമായതിനാല് റോഡിനിരുവശത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ആളുകള്‍ കാണാനിറങ്ങിയതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പൊലീസെത്തിയാണ് നിയന്ത്രിച്ചത്. സംഭവം സമൂഹമാധ്യമങ്ങളിലും ടി.വിയിലും വന്നതോടെ നിരവധിയാളുകള്‍ എത്തിയതിനാലാണ് പൊലീസ് പ്രദേശത്ത് നിയന്ത്രണമേര്‍പ്പെടുത്തിയത്.
ഹെലികോപ്ടര്‍ കൃത്യമായിത്തന്നെ ഇറക്കിയ പൈലറ്റിെൻറ സമയോചിത ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയതെന്ന് ദൃക്സാക്ഷികള്‍ ഒന്നടങ്കം പറയുന്നു. തൃപ്പൂണിത്തുറ എം.എല്‍.എ എം. സ്വരാജ്, കെ. ബാബു എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.