മത്സ്യക്കുരുതി; നഷ്ടപരിഹാരം മരട് മേഖലയെ ഒഴിവാക്കിയതിൽ പ്രതിഷേധം
text_fieldsമരട്: ജില്ലയിൽ കഴിഞ്ഞ ദിവസം കായലുകളിൽ ഉണ്ടായ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകാൻ ഫിഷറീസ് വകുപ്പ് തയാറാക്കിയ റിപ്പോർട്ടിൽനിന്ന് മരട് മേഖലയെ ഒഴിവാക്കിയതിൽ പ്രതിഷേധം രേഖപ്പെടുത്തി മരട് നഗരസഭ.
വിഷയം ചൂണ്ടിക്കാണിച്ച് നഗരസഭയുടെ കത്ത് അധ്യക്ഷൻ ആന്റണി ആശാംപറമ്പിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസണ് കൈമാറി.
ഉപാധ്യക്ഷ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷരായ റിനി തോമസ്, ബേബി പോൾ, കൗൺസിലർമാരായ ജയ ജോസഫ്, മോളി ഡെന്നി എന്നിവർ സംബന്ധിച്ചു.
നഗരസഭ പരിധിയിൽ മത്സ്യക്കുരുതി നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഫിഷറീസ്, കുഫോസ്, സി.എം.എഫ്.ആർ.ഐ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും മത്സ്യകർഷകരെയും ഉൾപ്പെടുത്തി യോഗം വിളിച്ചുകൂട്ടുകയും സർക്കാർ അനുമതിയോടെ കർഷകർക്കുണ്ടായ നഷ്ടത്തിന്റെ ഒരുവിഹിതം നഗരസഭ നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാൽ, നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഫിഷറീസ് തയാറാക്കിയ റിപ്പോർട്ടിൽ മരട് നഗരസഭാ പരിധിയെ ഒഴിവാക്കിയതാണ് കത്ത് നൽകാൻ കാരണം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൊട്ടടുത്ത ദിവസംതന്നെ സർക്കാറിലേക്ക് റിപ്പോർട്ട് നൽകാമെന്ന് െഡപ്യൂട്ടി ഡയറക്ടർ ഉറപ്പുനൽകിയതായി നഗരസഭാ അധ്യക്ഷൻ പറഞ്ഞു.
മരട്: കുണ്ടന്നൂർ കായലിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് മരട് മുനിസിപ്പൽ ചെയർമാൻ വിളിച്ച മത്സ്യത്തൊഴിലാളികളുടെ യോഗത്തിൽ പ്രഖ്യാപിച്ച മുനിസിപ്പാലിറ്റിയുടെ ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ് ആവശ്യപ്പെട്ടു. മൂന്നാഴ്ച മുമ്പാണ് കുണ്ടന്നൂർ നെട്ടൂർ കായലുകളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇതേതുടർന്ന് കൂടുമത്സ്യ കർഷകർക്കും മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവർക്കും വലിയ പ്രയാസമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് നഗരസഭ മുൻകൈ എടുത്ത് യോഗം വിളിച്ച് ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചത്.
എന്നാൽ, മറ്റ് നടപടികെളാന്നും നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേതുടർന്ന് മത്സ്യത്തൊഴിലാളികൾ ധനസഹായം കിട്ടുമെന്ന പ്രതീക്ഷയിൽ ദിവസേന നഗരസഭ കയറിയിറങ്ങുകയാണ്. ഈ സാഹചര്യത്തിൽ നഗരസഭ പ്രഖ്യാപിച്ച ധനസഹായം അർഹരായവർക്ക് നൽകാനാവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.