Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightമരടില്‍ അനധികൃത കാന...

മരടില്‍ അനധികൃത കാന നിര്‍മാണം തടഞ്ഞു

text_fields
bookmark_border
മരടില്‍ അനധികൃത കാന നിര്‍മാണം തടഞ്ഞു
cancel
camera_alt

മ​ര​ട് ന​ഗ​ര​സ​ഭ 27 ാം ഡി​വി​ഷ​നി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി നി​ര്‍മി​ക്കു​ന്ന കാ​ന

മ​ര​ട്: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തു​നി​ന്ന്​ കാ​ന പ​ണി​ത് ന​ഗ​ര​സ​ഭ​യു​ടെ കാ​ന​യി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ര്‍ക്കു​ന്ന​തി​നു​ള്ള നീ​ക്കം മ​ര​ട് ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട് നി​ര്‍ത്തി​വെ​പ്പി​ച്ചു.

27 ാം ഡി​വി​ഷ​നി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍നി​ന്ന്​ 500 മീ​റ്റ​റോ​ളം ഉ​ള്ള കാ​ന പ​ണി​താ​ണ് അ​ന​ധി​കൃ​ത​മാ​യി ന​ഗ​ര​സ​ഭ​യു​ടെ കാ​ന​യി​ലേ​ക്ക് ചേ​ര്‍ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തി​യ​ത്. വി​ഷ​യം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​തോ​ടെ കൗ​ണ്‍സി​ല​ര്‍ സീ​മ ച​ന്ദ്ര​ന്‍ ന​ല്‍കി​യ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് നി​ർ​മാ​ണം നി​ര്‍ത്തി​വെ​പ്പി​ച്ച​ത്.

ന​ഗ​ര​സ​ഭ​യു​ടെ കാ​ന വ​ന്നു ചേ​രു​ന്ന പൂ​തേ​പ്പാ​ടം തോ​ടി​നു ഇ​രു​വ​ശ​ത്തു​മു​ള്ള വീ​ട്ടു​കാ​ര്‍ മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ടി​ല്‍ പെ​ട്ടു ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി വാ​ങ്ങാ​തെ സ്വ​കാ​ര്യ വ്യ​ക്തി ഇ​വി​ടെ കാ​ന നി​ര്‍മാ​ണം ആ​രം​ഭി​ച്ച​ത്.

കാ​ന പ​ണി നി​ര്‍ത്തി വെ​യ്പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ മു​നി​സി​പ്പ​ല്‍ എ​ൻ​ജി​നീ​യ​ര്‍ക്ക് കൗ​ൺ​സി​ല​ർ പ​രാ​തി ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, ന​ട​പ​ടി വൈ​കി​യ​തു മൂ​ലം ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ന നി​ര്‍മ്മാ​ണം നി​ര്‍ത്തി​വെ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaraduIllegal constructioncane
News Summary - Illegal construction of cane in Marad has been stopped
Next Story