മരടിലെ പാന്‍മസാല കടകളില്‍ മിന്നല്‍ പരിശോധന
text_fieldsമരട്: നഗരസഭയിലെ തെരുവോരങ്ങളിലെ പാന്‍മസാല കടകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. വ്യാഴാഴ്ച രാവിലെ മുതല്‍ നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങള് വില്പന നടത്തിയ കടകള്‍ അടപ്പിച്ചു.
അന്തർ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തിയതില്‍ നിരോധിത പുകയില ഉല്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പാന്‍മസാല കടകളില്‍ പരിശോധന നടത്തിയത്. നഗരസഭ പരിധിയില്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതര സംസ്ഥാനക്കാരാണ് ഇത്തരം വഴിയോര പാന്മസാലകടകള് നടത്തുന്നത്. കഴിഞ്ഞദിവസം നഗരസഭയുടെ നേതൃത്വത്തില്‍ അന്തർസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അന്തർ സംസ്ഥാന തൊഴിലാളികളുടെ പല ക്യാമ്പുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് കണ്ടെത്തിയത്. തുടര്‍ന്ന്, ബന്ധപ്പെട്ട കെട്ടിട തൊഴില്‍ ഉടമകള്‍ക്ക് ശുചീകരണ നോട്ടീസ് നല്‍കിയിരുന്നു. തൊഴിലാളികളുടെ പേര് വിവരങ്ങള്‍ ബന്ധപ്പെട്ട കെട്ടിട ഉടമയും തൊഴിലുടമയും പൊലീസിന് നല്‍കണമെന്ന് നിര്‍ദേശം നല്കി. വിവരങ്ങള്‍ നല്കാത്തവര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്മാന് ആന്റണി ആശാന്‍പറമ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.