സംഘര്‍ഷത്തിന് ജോജു ജോര്‍ജ് മാത്രമാണ് ഉത്തരവാദി -കെ. ബാബു
text_fieldsമരട്: ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് നടത്തിയ വഴിതടയല്‍ സമരത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ജോജു മാത്രമാണെന്ന് കെ.ബാബു എം.എല്‍.എ. മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്ന നടൻെറ പ്രവര്‍ത്തികളും ഭാഷാ പ്രയോഗങ്ങളുടെയും വീഡിയോ കാണിച്ചാണ് ഇന്നലെ അദ്ദേബം മരട് കൊട്ടാരം എസ്.എന്‍ പാര്‍ക്കില്‍ വച്ച് പത്രസമ്മേളനം തുടങ്ങിയത്.
ജോജുവിൻെറ സുഹൃത്തുക്കളാണ് ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചത്. എന്നാല്‍ പിന്നീട് നടന്‍ അതില്‍ നിന്ന് പിന്മാറുകയായിരുന്നു. നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പൊളിച്ചത് സി.പി.എമ്മാണെന്നും കെ.ബാബു പറഞ്ഞു.
സി.പി.എമ്മിൻെറ ഒരു ഒരു എം.എല്‍.എയുടെ മധ്യസ്ഥയില്‍ മാത്രമേ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താവൂ എന്ന് സി.പി.എം ജോജു ജോര്‍ജിനോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ജോജു ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറിയത്. സിനിമ സംഘടനകളിലെ ഇടത് അനുഭാവികളാണ് ഈ നീക്കത്തിന് പിന്നിലെന്നും കെ.ബാബു ആരോപിച്ചു. ഇത്തരക്കാരുടെ സിനിമകള്‍ ചിത്രീകരണ സമയത്ത് റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കിയാല്‍ തടയുമെന്ന് കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ തീരുമാനം എടുത്താല്‍ എന്തായിരിക്കും സ്ഥിതി എന്നും കെ.ബാബു വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഇനിയങ്ങോട്ട് വഴിതടയല്‍ സമരങ്ങള്‍ നടത്തില്ല എന്ന് പ്രസ്താവന ഇറക്കാന്‍ സി.പി.എം പാര്‍ട്ടി നേതൃത്വത്തിന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.