യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; കുഫോസ് അസി. ലൈബ്രേറിയനെ സസ്പെൻഡ് ചെയ്തു
text_fieldsമരട്: കേരള ഫിഷറീസ് സര്‍വകലാശാലയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെത്തുടര്‍ന്ന് അസി.ലൈബ്രേറിയനെ സസ്പെൻഡ് ചെയ്തു. യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അസിസ്റ്റൻറ് ലൈബ്രേറിയന്‍ വി.എസ്. കുഞ്ഞുമുഹമ്മദിനെ(55) സര്‍വകലാശാല സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 14 നാണ് കേസിനാസ്പദമായ സംഭവം.
ഫിഷറീസ് സര്‍വകലാശാല സെന്‍ട്രല്‍ ലൈബ്രറിയിലെ ഒന്നാം നിലയിലെ മുറിയിലേക്ക് കുഞ്ഞുമുഹമ്മദ് യുവതിയെ വിളിച്ചുവരുത്തുകയും അവിടവെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. യുവതി നിലവിളിച്ചതോടെ ഇയാള്‍ മുറി പുറത്തുനിന്ന് പൂട്ടി പോവുകയും കുറേ നേരം കഴിഞ്ഞുവന്ന് തുറന്നു നല്‍കുകയായിരുന്നുവെന്നും പെണ്‍കുട്ടി രജിസ്ട്രാര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
ഡോ.എസ്.ശ്യാമ അധ്യക്ഷയായ ആഭ്യന്തര അന്വേഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിെൻറ ഭാഗമായാണ് സസ്പെൻഡ് ചെയ്തതെന്ന് കുഫോസ് രജിസ്ട്രാര്‍ ബി.മനോജ് കുമാര്‍ പറഞ്ഞു.
യുവതി കുഫോസില്‍ ജോലി ചെയ്യുന്ന ആളല്ലാതിരുന്നിട്ടു പോലും ജോലി അന്വേഷിക്കാനെന്ന പേരില്‍ പല തവണ ലൈബ്രറിയിലെത്താറുണ്ടായിരുന്നു. എന്നാല്‍, സംഭവദിവസം ലൈബ്രറിയില്‍ എത്തുകയും അനാവശ്യമായി പരാതിക്കാസ്പദമായ സാഹചര്യമുണ്ടാക്കി വ്യാജ ആരോപണമുന്നയിക്കുകയായിരുന്നുവെന്ന് കുഞ്ഞുമുഹമ്മദ് ആരോപിച്ചു. സര്‍വിസില്‍ നിന്നും തന്നെ മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് വ്യാജ പരാതിയെന്നും സംഭവത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ തെളിയിക്കണമെന്നും ആവശ്യപ്പെട്ട് കുഞ്ഞുമുഹമ്മദ് പനങ്ങാട് പൊലീസില്‍ പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.