Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2022 7:45 PM IST Updated On
date_range 1 Jan 2022 7:57 PM ISTഅമിതഭാരം കയറ്റിവന്ന ലോറി മുൻഭാഗം പൊങ്ങി ടോൾ പ്ലാസയിൽ കുടുങ്ങി
text_fieldsbookmark_border
മരട്: കുമ്പളം ടോള്‍ പ്ലാസയില്‍ അമിതഭാരം മൂലം ലോറിയുടെ മുന്‍ഭാഗം ഉയര്‍ന്നു പൊങ്ങി. അമിതഭാരം കയറ്റി വന്ന ലോറി ദേശീയപാത ബൈപ്പാസിലെ കുമ്പളം ടോള്‍ പ്ലാസയില്‍ പ്രവേശിക്കുന്ന ഭാഗത്തെ വേഗത നിയന്ത്രണ ഹമ്പില്‍ കയറിയതോടെ മുന്‍ഭാഗം പൊങ്ങുകയായിരുന്നു.
അരൂര്‍ ഭാഗത്തു നിന്നും മരത്തടികള്‍ കയറ്റിവന്ന മിനിലോറിയാണ് ടോള്‍ പ്ലാസയില്‍ കുടുങ്ങിയത്. ഇതോടെ ലോറി റോഡില്‍ നിന്നും നീക്കാന്‍ കഴിയാത്ത സ്ഥിതിയായി. ടോളിലെ ഈ വഴിയിലേക്കുള്ള ഗതാഗതം കുറച്ചു നേരം തടസ്സപ്പെട്ടു. ലോറിയില്‍ നിന്നും തടിക്കഷണങ്ങള്‍ നീക്കിയ ശേഷമാണ് വാഹനം മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story