മഹാമാരിക്കാലത്തും മുനിസിപ്പല്‍ ചെയര്‍മാന് പുതിയ കാര്‍; കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ചു
text_fieldsമരട്: മഹാമാരിക്കാലത്തും മുനിസിപ്പല്‍ ചെയര്‍മാന് പുതിയ കാര്‍ വാങ്ങാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് എല്‍.ഡി.എഫിലെ പതിനൊന്ന് കൗണ്‍സിലര്‍മാരും വിയോജന കുറിപ്പ് രേഖപ്പെടുത്തി കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ചു. കോവിഡ് ദുരിതകാലത്ത് നഗരസഭയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പണം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഡി.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റി വെച്ചിട്ടുള്ള സാഹചര്യത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന് ആഡംബര കാര്‍ വാങ്ങാനുള്ള നഗരസഭാ ഭരണ നേതൃത്വത്തിന്‍റെ നീക്കം മാറ്റിവെക്കണമെന്ന് എല്‍.ഡി.എഫ് പാര്‍ലിമെന്‍ററി പാര്‍ട്ടി ലീഡര്‍ സി.ആര്‍.ഷാനവാസ് ആവശ്യപ്പെട്ടു.
എന്നാല്‍ ഇതവഗണിച്ച് കൗണ്‍സില്‍ തീരുമാനം എടുക്കുകയായിരിന്നു. ഇതില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ച് എല്‍.ഡി.എഫ് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. പുതുതായി വാഹനം വാങ്ങിക്കുന്നത് ആഡംബരം അല്ല അത്യാവശ്യത്തിനാണെന്നാണ് നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍ അറിയിച്ചു. ആരോഗ്യ വിഭാഗത്തിന് ആകെ മൂന്ന് വാഹനങ്ങളാണ് നഗരസഭയ്ക്ക് ഉള്ളത്. പത്തുവര്‍ഷം മുമ്പ് എടുത്ത ചെയര്‍മാന്‍റെ ഇപ്പോഴത്തെ വാഹനം 10 വര്‍ഷവും 1,70,000 കിലോമീറ്റര്‍ കഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ വാഹനം വാങ്ങാന്‍ തീരുമാനിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു.
സി.പി.എം ഭരിക്കുന്ന തൊട്ടടുത്ത നഗരസഭകളിലെ വാഹനങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ പുതുതായി വാഹനം വായിക്കുന്നത് ആഡംബരം ആണോ അത്യാവശ്യം ആണോ എന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ക്ക് മനസ്സിലാകും എന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.