മരട് ഫ്ലാറ്റ് പൊളിച്ചപ്പോൾ കേടുപാടുപറ്റിയ വീട് നന്നാക്കിയില്ല; സത്യഗ്രഹവുമായി സമീപവാസികൾ
text_fieldsനെട്ടൂർ: മരടിലെ ഫ്ലാറ്റ് പൊളിച്ചപ്പോൾ കേടുപാടുപറ്റിയ കുടുംബങ്ങൾ നഗരസഭ ഓഫിസിനകത്ത് സത്യഗ്രഹം നടത്തി. സുപ്രീംകോടതി ഉത്തരവനുസരിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റിന് സമീപം വീടുകൾക്ക് തകരാർ സംഭവിച്ച കുടുംബങ്ങളാണ് സമരം നടത്തിയത്. ഇവർക്ക് പിന്തുണയുമായി കൗൺസിലർമാരുമെത്തി.
ഫ്ലാറ്റുപൊളിച്ച് എട്ട് മാസം കഴിഞ്ഞിട്ടും കേടുപാട് സംഭവിച്ച വീടുകൾ നന്നാക്കുകയോ ഇൻഷുറൻസ് നഷ്ടപരിഹാരം നൽകുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു സത്യഗ്രഹം. സെക്രട്ടറി ഇല്ലാതിരുന്നതിനാൽ സൂപ്രണ്ടിെൻറ ക്യാബിനിലായിരുന്നു പ്രതിഷേധം.
നെട്ടൂർ നെടുംപിള്ളിൽ സുഗുണാനന്ദൻ, ഭാര്യ കവിത, കണിയാംപിള്ളിൽ അജിത്ത്, ഭാര്യ രമ എന്നിവരാണ് സത്യഗ്രഹമിരുന്നത്. സുഗുണാനന്ദെൻറ രണ്ടുനില വീടിെൻറ മേൽക്കൂരയിൽ വീണ വിള്ളലുകളിലൂടെ മഴവെള്ളം മുറിക്കകത്തേക്കെത്തുകയാണിപ്പോൾ. ഇത് തുടർന്നാൽ മേൽക്കൂര ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.