പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് മരട് നഗരസഭ; ജീവനക്കാര്‍തന്നെ നിയമലംഘനം നടത്തിയിട്ടും നടപടിയില്ല
text_fieldsമരട്: നിയമങ്ങള്‍ കാറ്റില്‍പറത്തി നഗരസഭയുടെ കെട്ടിടത്തിനുള്ളില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് പതിവാകുന്നു. നഗരസഭയുടെ ജീവനക്കാര്‍തന്നെ സ്ഥിരമായി നിയമലംഘനം നടത്തിയിട്ടും നടപടിയെടുക്കാന്‍ മരട് നഗരസഭ അധികൃതര്‍ തയാറായിട്ടില്ല. മരട് നഗരസഭക്ക് മുന്നിലാണ് ഈ നിയമ ലംഘനം പതിവായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയരുത്, കത്തിക്കരുത്, ഇത് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകും- മരട് നഗരസഭ ശുചിത്വമിഷന് എന്ന നഗരസഭയുടെ പരസ്യ വാചകങ്ങള്‍ എഴുതി പതിച്ചതിനു സമീപത്തുതന്നെയാണ് ഈ നിയമലംഘനം നടത്തുന്നത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ ഒരു ലക്ഷം രൂപയോളം പിഴയും തടവും ഉണ്ടെന്നിരിെക്ക നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നതും പതിവു കാഴ്ചയാണ്. ഇത്തരത്തില്‍ മാലിന്യം തള്ളുന്നവര്‍ സി.സി ടി.വി കാമറയില്‍ കുടുങ്ങുകയും ചെയ്യാറുണ്ട്. കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ തെളിവ് സഹിതം നഗരസഭക്ക് കൈമാറിയിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും ഇത്തരത്തില്‍ പരസ്യമായി മാലിന്യം കത്തിക്കുന്നത് പതിവായിരുന്നു. ഇതിനെതിെര നെട്ടൂരിലെ പൊതുപ്രവര്‍ത്തകനായ നഹാസ് ആബിദീന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍ത്തിവെച്ചിരുന്നു. വീണ്ടും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിലൂടെ പ്രദേശവാസികളുടെ ജീവനുതന്നെ ഭീഷണിയായിരിക്കുകയാണ്.നെട്ടൂർ: മരട് നഗരസഭയിലെ മാലിന്യങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. 23ാം ഡിവിഷനിൽ നെട്ടൂർ അണ്ടർപാസിനോട് ചേർന്ന് നടത്തിയ പ്രതിഷേധത്തിൽ ഡിവിഷൻ കൗൺസിലർമാരായ എ.കെ. അഫ്സൽ, ദിശ പ്രതാപൻ, ശാലിനി അനിൽരാജ്, സി.ടി. സുരേഷ്, ജിജി പ്രേമൻ, ഷിജ സാൻകുമാർ, ബിന്ദു എന്നിവർ നേതൃത്വം നൽകി. സമരം മരട് മുനിസിപ്പൽ എൽ.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവ് സി.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. 27ാം ഡിവിഷനിലും ദേശീയപാതയുടെ സർവിസ് റോഡിൽ കൂട്ടിയിട്ട മാലിന്യക്കൂമ്പാരങ്ങൾക്കുമുന്നിലും സമരം നടത്തി. മരട് വെസ്റ്റ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.എസ്. സുഷൻ ഉദ്ഘാടനം ചെയ്തു. പുറക്കേലി ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണകാര്യം പലതവണ മുനിസിപ്പൽ അധികാരികളെ അറിയിച്ചിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് നേതാക്കൾ പറഞ്ഞു.
മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം
നെട്ടൂർ: മരട് നഗരസഭയിലെ മാലിന്യങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. 23ാം ഡിവിഷനിൽ നെട്ടൂർ അണ്ടർപാസിനോട് ചേർന്ന് നടത്തിയ പ്രതിഷേധത്തിൽ ഡിവിഷൻ കൗൺസിലർമാരായ എ.കെ. അഫ്സൽ, ദിശ പ്രതാപൻ, ശാലിനി അനിൽരാജ്, സി.ടി. സുരേഷ്, ജിജി പ്രേമൻ, ഷിജ സാൻകുമാർ, ബിന്ദു എന്നിവർ നേതൃത്വം നൽകി. സമരം മരട് മുനിസിപ്പൽ എൽ.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവ് സി.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. 27ാം ഡിവിഷനിലും ദേശീയപാതയുടെ സർവിസ് റോഡിൽ കൂട്ടിയിട്ട മാലിന്യക്കൂമ്പാരങ്ങൾക്കുമുന്നിലും സമരം നടത്തി. മരട് വെസ്റ്റ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.എസ്. സുഷൻ ഉദ്ഘാടനം ചെയ്തു. പുറക്കേലി ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണകാര്യം പലതവണ മുനിസിപ്പൽ അധികാരികളെ അറിയിച്ചിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.