മരട് ഫ്ലാറ്റ്: കൈയേറ്റഭൂമി ഒഴിപ്പിച്ചില്ല; സി.പി.എമ്മിനെതിരെ സി.പി.െഎ
text_fieldsനെട്ടൂർ: മരടിൽ പൊളിച്ചുനീക്കിയ ഫ്ലാറ്റുകളുടെ ൈകയേറ്റഭൂമി ഒഴിപ്പിക്കാത്തതിനെതിരെ സി.പി.ഐയുടെ പ്രതിഷേധം.പൊളിച്ചുമാറ്റിയ മരടിലെ ഫ്ലാറ്റുകളുടെ നിർമാതാക്കൾ കൈയേറിയ കായൽ പൂർവസ്ഥിതിയിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉണ്ടായില്ല. മരടിലെ പൊളിച്ചുമാറ്റിയ ഫ്ലാറ്റുകളിലെ നിർമാതാക്കൾ കൈയേറിയ കായൽ പൂർവസ്ഥിതിയിലാക്കണമെന്നും സുപ്രീംകോടതി വിധിയിലുണ്ട്. ഇത് സർക്കാർ പാലിച്ചിട്ടില്ല. സർക്കാർ ഖജനാവിൽനിന്ന് ഫ്ലാറ്റുടമകൾക്ക് നൽകിയ നഷ്ടപരിഹാരത്തുക ഫ്ലാറ്റ് നിർമിച്ചവരിൽനിന്ന് ഈടാക്കാനുള്ള നടപടിയും ആരംഭിച്ചിട്ടില്ല.
വിധിയിലെ പല കാര്യങ്ങളും നടപ്പാക്കാത്തതിെൻറ കാരണം സി.പി.എം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. ആൽഫ ഫ്ലാറ്റ് പരിസരവാസികൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും സർക്കാർ വിമുഖത കാണിക്കുന്നു. കായലിൽ പതിച്ച കെട്ടിടാവശിഷ്ടങ്ങൾ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഫ്ലാറ്റ് വിഷയത്തിൽ ഒത്തുകളി അവസാനിപ്പിച്ച് സർക്കാർ ക്രിയാത്മക ഇടപെടൽ നടത്തണമെന്ന് സി.പി.ഐ മരട് ലോക്കൽ കമ്മിറ്റി യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
കെ.പി. ജോൺസൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആർ. പ്രസാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി അംഗം ടി.ബി. ഗഫൂർ, ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി പി.ബി. വേണുഗോപാൽ, കെ.എക്സ്. മാത്തൻ, പി.കെ. ഷാജി, എ.കെ. കാർത്തികേയൻ, കെ.ബി. സുഭീഷ് ലാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.