റോഡ് കുത്തിപ്പൊളിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു
text_fieldsമരട്: നെട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് മുന്നിലെ റോഡ് കുത്തിപ്പൊളിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷമാണ് റോഡ് ടൈല്‍ വിരിച്ച് സഞ്ചാരയോഗ്യമാക്കിയത്. ഒരു വര്‍ഷം തികയുന്നതിനു മുമ്പേ വീണ്ടും കുത്തിപ്പൊളിക്കാനുള്ള നീക്കമാണ് കൗണ്‍സിലര്‍ ബെന്ഷാദ് നടുവിലവീടിെൻറയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തടഞ്ഞത്. ജനപ്രതിനിധികളെയോ നാട്ടുകാരെയോ അറിയിക്കാതെ റോഡ് കുത്തിപ്പൊളിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ആദ്യപടിയായി റോഡിെൻറ ഒരുഭാഗം മാത്രം ടൈല്‍ വിരിച്ചതിനുശേഷം നെട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ കുമ്പളം ഷാപ്പുഭാഗം വരെയുള്ളത് പിന്നീടാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഈ ഭാഗത്തെ റോഡ് നിര്‍മാണത്തിനായി ഉപയോഗിച്ച ടൈലുകള്‍ നിലവാരം കുറഞ്ഞതിനാല്‍ കരാറുകാരനെതിരേ വിജിലന്‍സ് കേസ് നിലനില്‍ക്കുന്നുണ്ട്.
ഇതു ചൂണ്ടിക്കാട്ടി കരാറുകാരന് പി.ഡബ്ല്യൂ.ഡിയില്‍നിന്ന് ബില്ല് പാസാക്കി നല്‍കിയിരുന്നില്ല. നിലവിലെ ടൈലുകള്‍ മാറ്റി നിലവാരം കൂടിയവ വിരിച്ച് പുനര്നിര്മിച്ചെങ്കില് മാത്രമേ പാസാക്കി നല്‍കുകയുള്ളൂവെന്നായിരുന്നു പി.ഡബ്ല്യു.ഡി തീരുമാനം. നാട്ടുകാരെയും ജനപ്രതിനിധികളെയും അറിയിച്ചതിന് ശേഷമായിരിക്കണം പുനർനിർമാണം എന്നും നിർദേശിച്ചിരുന്നു. എന്നാല്‍, ഇത് അവഗണിച്ചായിരുന്നു കരാറുകാരെൻറ നീക്കം. നാലു ദിവസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന കരാറുകാരെൻറ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.