ആകാശയാത്രയൊരുക്കി വയോമിത്രം ; മരടിലെ വയോജനങ്ങള്ക്കിത് സ്വപ്ന സാഫല്യം
text_fieldsമരട്: ജീവിതത്തില്‍ ഇതുവരെ നടക്കാതിരുന്നതും സ്വപ്നം മാത്രവുമായിരുന്ന വിമാന യാത്ര ചെയ്തതിന്റെ സന്തോഷത്തിലാണ് മരട് നഗരസഭയിലെ 27-ാം ഡിവിഷനിലെ ദര്‍ശന വയോമിത്രം അംഗങ്ങള്‍. ആദ്യമായി വിമാനത്തില്‍ കയറുന്ന മുപ്പത് വയോജനങ്ങളും കൂടാതെ എൺപത് വയസ്സിന് മുകളിലുള്ള മൂന്ന് പേരും ഈ സംഘത്തിലുണ്ടായിരുന്നു.
27ാം ഡിവിഷനിലെ ദര്‍ശന വയോമിത്രം അംഗങ്ങള്‍ക്കായി ഡിവിഷന് കൗണ്‍സിലർ സീമ ചന്ദ്രനാണ് യാത്ര സംഘടിപ്പിച്ചത്. കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഡിവിഷനിലെ വയോജന ക്ലബ്ബായ ദര്ശനയില്നിന്നുള്ള 32 വയോജനങ്ങള്‍ ഉള്‍പ്പെടെ 40 പേരാണ് കൊച്ചിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ആകാശ യാത്രയില്‍ പങ്കെടുത്തത്. ബുധനാഴ്ച പുലര്‍ച്ച മൂന്നോടെ മരട് നഗരസഭ സെക്രട്ടറി നാസിം. ഇ നെട്ടൂര്‍ ധന്യ ജങ്ഷനില്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 5.25ന് നെടുമ്പാശ്ശേരിയില്‍നിന്നുള്ള ബാംഗളൂരുവിലേക്ക് പുറപ്പെട്ട സംഘം വ്യാഴാഴ്ച നാട്ടില്‍ തിരിച്ചെത്തി. വയോമിത്രം കോഓഡിനേറ്റര്‍ ശ്രുതി മെറിന് ജോസഫ്, ദര്‍ശന വയോമിത്രം പ്രസിഡന്റ് ലത്തീഫ്, ട്രഷറര്‍ അശോകന്, വൈസ് പ്രസിഡന്റ് ഉമൈബ, അംഗൻവാടി വര്‍ക്കര്‍മാരായ സീനത്ത്, ജഷീന, ആശ വര്‍ക്കര്‍ സീനത്ത്, സഹായക കമ്മിറ്റി അംഗങ്ങളായ റോസിലി സാബു, ശ്രുതി ജയരാജ് എന്നിവര്‍ യാത്രക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.