ഉടുമ്പിെൻറ തല കുപ്പിയിൽ കുടുങ്ങി; ഫയർഫോഴ്സ് രക്ഷകരായി
text_fieldsമരട്: കുപ്പിക്കുള്ളിൽ തല കുടുങ്ങിയ ഉടുമ്പിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മരട് ജയന്തി റോഡ് പരിസരത്താണ് പ്ലാസ്റ്റിക് കുപ്പിയിൽ തല കുടുങ്ങിയ നിലയിൽ ഉടുമ്പിനെ കണ്ടെത്തിയത്.
തല കുപ്പിക്കുള്ളിലായതോടെ കണ്ണ് കാണാനാകാതെ മൂന്ന് ദിവസത്തോളം ഉടുമ്പ് പരിസരത്ത് ചുറ്റിക്കറങ്ങി.
വിവരം അറിഞ്ഞ നാട്ടുകാർ രക്ഷപ്പെടുത്താനായി എത്തിയെങ്കിലും സമീപത്തെ പൊന്തക്കാട്ടിൽ അകപ്പെട്ട ഉടുമ്പിനെ കണ്ടെത്താനായില്ല.
തല കുപ്പിക്കകത്തായതോടെ വെള്ളവും ഭക്ഷണവുമില്ലാതെ വലഞ്ഞ ഉടുമ്പ് ശനിയാഴ്ച വൈകീട്ട് നാലോടെ വീണ്ടും ജയന്തി റോഡിന് സമീപത്തെ കിണറിനടുത്തെത്തി. ഇത് ശ്രദ്ധയിൽെപട്ട മരട് ആര്യ കാറ്ററിങ് ഉടമ സുബ്ബരാജ് വിവരം തൃപ്പൂണിത്തുറ അഗ്നിരക്ഷാസേന അധികൃതരെ അറിയിച്ചു. ലീഡിങ് ഫയർമാൻ വിനായകെൻറ നേതൃത്വത്തിൽ എത്തിയ മൂന്നംഗ സംഘം ഉടുമ്പിനെ പിടികൂടി തലയിൽനിന്ന് കുപ്പി ഊരിയെടുത്തശേഷം പൊന്തക്കാട്ടിലേക്കുതന്നെ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.