അയ്യപ്പൻ പഴമ നെയ്യുകയാണ്, ജീവിതവും
text_fieldsമൂവാറ്റുപുഴ: വാർധക്യത്തിെൻറ അവശതകൾക്കിടയിലും അയ്യപ്പൻ െകാട്ടയും മുറവും നെയ്യുകയാണ്. ഒരുപാട് ആവശ്യക്കാരൊന്നുമിെല്ലങ്കിലും ആരെങ്കിലുമൊക്കെ വാങ്ങാൻ വരുമെന്ന പ്രതീക്ഷയിലാണിത്. ചെറുപ്പത്തിേല പഠിച്ച കുലത്തൊഴിലാണ് 70ാം വയസ്സിലും മൂവാറ്റുപുഴ രണ്ടാർ പാടത്തിൽ അയ്യപ്പന് അന്നത്തിനുള്ള വഴിയൊരുക്കുന്നത്.
ഈറ്റ വെട്ടി കൊട്ടയും വട്ടിയും നെയ്തും ഉപജീവനം നടത്തിയിരുന്ന രണ്ടാർകരയിലെ 60 കുടുംബങ്ങൾ തൊഴിൽ ഉപേക്ഷിച്ചു. ഇപ്പോഴും കുലത്തൊഴിലിൽനിന്ന് പിന്മാറാതെ കൊട്ട നെയ്യുന്നത് അയ്യപ്പൻ മാത്രമാണ്. രാവിലെതന്നെ ആരംഭിക്കുന്ന കൊട്ട, മുറം നെയ്ത്ത് വൈകീട്ടുവരെ തുടരും.
കാർഷികസമൃദ്ധിയുടെ കാലത്ത് പനമ്പുനെയ്ത്തിലൂടെയാണ് അയ്യപ്പൻ ഈ രംഗത്തേക്ക് വന്നത്. അച്ഛനും അമ്മക്കുമൊപ്പം പനമ്പും മുറവും കൊട്ടയും അനേകം നെയ്തു. നെല്ലുണക്കാനും കോരാനും പാറ്റാനും ഇവ മൂന്നും ആവശ്യമായിരുന്നു. ആവുന്നത്ര ഇത് തുടരാനാണ് അയ്യപ്പെൻറ ആഗ്രഹം. ഈറ്റയുടെ വില വർധനയും കിട്ടാനില്ലാത്തതും തൊഴിലിനെ ബാധിക്കുന്നുണ്ട്. എട്ട് തണ്ടുള്ള ഒരു ഈറ്റക്ക് 20 രൂപയാണ് വില. ഈ വിലയ്ക്ക് ഈറ്റ വാങ്ങി ഉൽപന്നങ്ങൾ നിർമിച്ചാൽ ഒന്നും കിട്ടിെല്ലന്നും അയ്യപ്പൻ പറയുന്നു.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.