ലോറികളിൽ നിന്ന് ബാറ്ററി മോഷണം
text_fieldsമൂവാറ്റുപുഴ: നഗരത്തിൽ പാർക്ക് ചെയ്യുന്ന ലോറികളിൽനിന്നും ബാറ്ററി അടക്കം മോഷണം പോകുന്നത് പതിവായി. ഇ.ഇ.സി മാർക്കറ്റിന് സമീപം നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നാണ് ബാറ്ററി, പടുത, ജാക്കി തുടങ്ങിയ സാധനങ്ങൾ കവരുന്നത്.
കഴിഞ്ഞദിവസം ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ ഒട്ടിച്ച പിക്കപ് വാനിൽ എത്തി, ലോറിയിൽനിന്നും ബാറ്ററി കവരാൻ ശ്രമിച്ച രണ്ടുപേരെ പിടികൂടാൻ ശ്രമിച്ച ലോറി ഡ്രൈവറെ തള്ളിവീഴ്ത്തി സംഘം രക്ഷപ്പെട്ടു. രണ്ടു ദിവസം മുമ്പ് സമാനസംഭവം നടന്നിരുന്നു.
ഇ.ഇ.സി മാർക്കറ്റിന് മുൻഭാഗത്തും പരിസരത്തുമായി ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധിലോറികളാണ് പാർക്ക് ചെയ്യുന്നത്. ഈ വാഹനങ്ങളിൽ നിന്നാണ് സാധനങ്ങൾ മോഷ്ടിക്കുന്നത്.
മോഷണം സ്ഥിരമായതോടെ നാട്ടുകാരായ ചില ഡ്രൈവർമാർ മോഷ്ടാക്കളെ പിടികൂടാൻ കാത്തു നിന്നിരുന്നു. കഴിഞ്ഞ ദിവസം ഇത്തരം വാഹനത്തിൽ എത്തി മോഷണം നടത്തി തിരിച്ചു പോകാൻ ശ്രമിച്ചവരെയാണ് ഇതു കണ്ടുനിന്ന ഡ്രൈവർ തടയുവാൻ ശ്രമിച്ചത്.
മോഷണം നടക്കുന്നത് ഇതരസംസ്ഥാന വാഹനങ്ങളിലായതിനാൽ ഇതു പൊലീസ് സ്റ്റേഷനിൽ പരാതി ആകാറില്ല. ഇതു മുതലെടുത്താണ് മോഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.