യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ ആക്രമിച്ചതായി പരാതി
text_fieldsമൂവാറ്റുപുഴ: മുൻ വനിത കൗൺസിലറെ വ്യക്തിഹത്യ ചെയ്തത് ചോദ്യംചെയ്ത യൂത്ത് കോൺഗ്രസുകാരനെ ഓഫിസിൽ കയറി ആക്രമിച്ചതായി പരാതി. പ്രശ്നം പരിഹരിക്കാൻ നേതൃത്വം ശ്രമമാരംഭിച്ചതിനു പിന്നാലെ ഭീഷണിയുയർന്നതിനെത്തുടർന്ന് പൊലീസിൽ പരാതിയെത്തി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സച്ചിൻ സി. ജമലിനെയാണ് പ്രവാസി കോൺഗ്രസ് നേതാവ് ആക്രമിച്ചത്. കഴിഞ്ഞ ഒമ്പതിന് നടന്ന ടൗൺ മണ്ഡലം കമ്മിറ്റി യോഗത്തിലാണ് സച്ചിൻ വിഷയം അവതരിപ്പിച്ചത്. ഇതിെൻറ തുടർച്ചയായാണ് ആക്രമണം. നഗരസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്.
തെരഞ്ഞെടുപ്പിനുശേഷം മുൻ വനിത കൺസിലർക്കെതിരെ മോശമായ രീതിയിൽ നോട്ടീസ് പ്രചരിച്ചിരുന്നു. ഇതാണ് സച്ചിൻ യോഗത്തിൽ ഉന്നയിച്ചത്. ഇതിനിടെ സച്ചിനുനേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീട്ടിൽ കയറി അദ്ദേഹത്തിെൻറ ഭാര്യയെ ചിലർ ഭീഷണിപ്പെടുത്തി.
തുടർന്ന് ബ്ലോക്ക് സെക്രട്ടറിയുടെ ഭാര്യ ഡിവൈ.എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രവാസി കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡി.സി.സിക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.