കോവിഡ് വ്യാപനം: മൂവാറ്റുപുഴയിൽ കർശന നിയന്ത്രണം
text_fieldsമൂവാറ്റുപുഴ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മൂവാറ്റുപുഴയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. തിങ്കളാഴ്ച വൈകീട്ട് എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.
സർക്കാർ മോഡൽ സ്കൂളിൽ സജ്ജീകരിച്ച എഫ്.എൽ.ടി.സി അഞ്ചിന് മുമ്പ് തുറക്കും. ഹോട്ടലുകളിൽ ഭക്ഷണം പാർസലായി മാത്രമായിരിക്കും ഇനി നൽകുക. ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തും.
പൊലീസിെൻറ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അനൗൺസ്മെൻറ് നടത്തും. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും ജീവനക്കാരുടെ കുറവും മൂലം സമ്പർക്കപ്പട്ടിക തയാറാക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായി.
ഇത് പരിഹരിക്കാൻ അധ്യാപകരുടെ സഹായം ഉറപ്പാക്കും. ഇതിനായി അധ്യാപകരുടെ പാനൽ തയാറാക്കാൻ തീരുമാനമായി. കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങളും സമ്പർക്കപ്പട്ടികയും മറ്റും തയാറാക്കാൻ േഡറ്റ എൻട്രി ഓപറേറ്റർമാരെ നിയമിക്കും. വാഴപ്പിള്ളി മത്സ്യമാർക്കറ്റിൽ നിയന്ത്രണം കർശനമാക്കും.
യോഗത്തിൽ ആർ.ഡി.ഒ കെ. ചന്ദ്രശേഖരൻ നായർ, മുനിസിപ്പൽ ചെയർപേഴ്സൻ ഉഷ ശശിധരൻ, മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികൾ, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
വാരപ്പെട്ടിയിൽ 20 പേർക്ക് രോഗം
കോതമംഗലം: കോവിഡ് പരിശോധന ക്യാമ്പിൽ പങ്കെടുത്ത വാരപ്പെട്ടി പഞ്ചായത്തിലെ 20 പേർക്ക് പോസിറ്റിവ്. വാർഡ് ഒന്നിലെ പോസിറ്റിവ് കേസിെൻറ ഗൃഹസമ്പർക്കത്തിലുള്ള രണ്ടുപേർ, വാർഡ് ആറിലെ ഏഴ് അന്തർ സംസ്ഥാന തൊഴിലാളികൾ, വാർഡ് ഏഴിലെ പോസിറ്റിവ് കുടുംബവുമായി സമ്പർക്കത്തിൽ വന്ന രണ്ട് ബന്ധുക്കൾ, വാർഡ് എട്ടിൽ ഏഴാം വാർഡിലെ പോസിറ്റിവ് കേസുമായി സമ്പർക്കത്തിൽ വന്ന മൂന്ന് ബന്ധുക്കൾ, എട്ടിലെ തന്നെ മറ്റൊരു പോസിറ്റിവ് കേസുമായി ഗൃഹസമ്പർക്കത്തിലുണ്ടായിരുന്ന രണ്ടുപേർ, മൂവാറ്റുപുഴയിലെ മാളിലെ ജീവനക്കാരനായ യുവാവ്, വാർഡ് 13ലെ പോസിറ്റഇവ് കേസിെൻറ ഗൃഹ സമ്പർക്കത്തിലുള്ള മൂന്ന് പേർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വാർഡ് നാല് പൂർണമായും കണ്ടെയ്ൻമെൻറാക്കാൻ നിർദേശം നൽകി. രോഗികളുടെ എണ്ണം കൂടുതലുള്ള വാർഡ് ആറ്, ഏഴ്, എട്ട് ഭാഗികമായി കണ്ടെയ്ൻമെൻറാക്കും.
ആയവനയിൽ വീണ്ടും നിയന്ത്രണം
മൂവാറ്റുപുഴ: പഞ്ചായത്ത് അംഗത്തിന് ഉൾപ്പെടെ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം വീണ്ടും കർശനമാക്കി. യു.ഡി.എഫ് ജില്ല സെക്രട്ടറിയും ആയവന പഞ്ചായത്ത് അംഗവുമായി വിൻസെൻറ് ജോസഫിനും അദ്ദേഹത്തിെൻറ ബന്ധുവിനും കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫിസിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി.
ബന്ധുവിനു കോവിഡ് സ്ഥിരീകരിച്ച ശേഷം നിരീക്ഷണത്തിലായിരുന്നു വിന്സെൻറ്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പതിമൂന്നാം വാർഡിലെ വിൻസെൻറ് ജോസഫിെൻറ വീടിനോടു ചേർന്നുള്ള പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെൻറ് വാർഡായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.